നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| പീഡനകേസിൽ ഭീം ആർമി സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ; പിടിയിലായത് എംജി സർവകലാശാലയിലെ സമരപ്പന്തലിൽ നിന്നും മടങ്ങുമ്പോൾ

  Arrest| പീഡനകേസിൽ ഭീം ആർമി സംസ്ഥാന പ്രസിഡന്റ് അറസ്റ്റിൽ; പിടിയിലായത് എംജി സർവകലാശാലയിലെ സമരപ്പന്തലിൽ നിന്നും മടങ്ങുമ്പോൾ

  ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് റോബിൻ ജോബിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.

  റോബിൻ ജോബ്

  റോബിൻ ജോബ്

  • Share this:
  കോട്ടയം: ഭീം ആർമി (Bhim Army) പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് (State President) ലൈംഗിക പീഡന കേസിൽ (Sexual Harrasment Case) അറസ്റ്റിലായി. ഇടുക്കി (Idukki) അടിമാലി പോലീസ് (Adimaly Police) ആണ്  സംസ്ഥാന അധ്യക്ഷൻ റോബിൻ ജോബിനെ (Robin Job) അറസ്റ്റ് ചെയ്തത്.

  ആലപ്പുഴ രാമങ്കരി സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് റോബിൻ ജോബിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ആദ്യം രാമങ്കരി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.  ഒക്ടോബർ ആദ്യ ആഴ്ചയാണ് രാമങ്കരി സ്വദേശിനിയായ പെൺകുട്ടി ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പരാതി രാമങ്കരി പൊലീസിന് കൈമാറുകയായിരുന്നു.

  അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ലാണ് കേസിനാസ്പദമായ ലൈംഗിക പീഡനം നടന്നത്.  വിവാഹവാഗ്ദാനം നൽകിയാണ് ലൈംഗിക പീഡനം നടത്തിയതെന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പീഡനം നടന്നത് അടിമാലിയിൽ ആയതിനാൽ രാമങ്കരി പോലീസിൽ നിന്നും കേസ് അടിമാലി പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. ഈ സംഭവത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റുമായി രംഗത്ത് വന്നത്. ഒക്ടോബർ ആദ്യം രാമങ്കരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇരുപത്തിയാറാം തീയതിയാണ് കേസ് അടിമാലി പോലീസിന് കൈമാറിയത്. ഇതോടെയാണ് ഇന്നലെ അറസ്റ്റ്.

  Also Read- Husband Arrested | വീട്ടമ്മ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; 20 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍

  എം ജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയായ ദീപ പി മോഹനന്റെ സമരപ്പന്തൽ ആയിരുന്നു ഇന്നലെ പ്രതിയായ റോബിൻ ജോബ് ഉണ്ടായിരുന്നത്. സർവ്വകലാശാല നാനോടെക്നോളജി അധ്യക്ഷൻ നന്ദകുമാർ കളരിക്കൽ ജാതി വിവേചനം കാട്ടി എന്നാരോപിച്ചാണ് സമരം നടക്കുന്നത്. സർവ്വകലാശാല വൈസ് ചാൻസലർ സാബു തോമസ് ഇക്കാര്യത്തിൽ നന്ദകുമാർ കളരിക്കലിന് അനുകൂലമായ നിലപാട് എടുക്കുന്നു എന്നും ദീപയുടെ ആരോപണമുണ്ട്. ഇന്നലെ സർവകലാശാല വൈസ് ചാൻസലറുമായ നടത്തിയ ചർച്ചയിലും ഇയാൾ പങ്കെടുത്തിരുന്നു. അതിനുശേഷം സമര സ്ഥലത്ത് നിന്നും മടങ്ങുമ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാറിൽ യാത്ര ചെയ്യുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് അടിമാലി പോലീസ് ന്യൂസ് 18 നോട് പറഞ്ഞു.

  Also Read- വിവാഹപ്പിറ്റേന്ന് നവവധു സ്വർണാഭരണങ്ങളുമായി കൂട്ടുകാരിക്കൊപ്പം മുങ്ങി; നവവരന് ഹൃദയാഘാതം

  അതേസമയം കേസിനെക്കുറിച്ച് അറിവില്ല എന്ന് ദീപാ പി മോഹനൻ പറഞ്ഞു. അടിമാലിയിൽ നിന്നും കോട്ടയത്തെത്തി അറസ്റ്റ് ചെയ്തതിൽ ദുരൂഹത സംശയിക്കുന്നതായും ദീപ പി മോഹനൻ പറഞ്ഞു. സമരം പൊളിയ്ക്കാനുള്ള ആസൂത്രിതനീക്കം ആണോ എന്ന് സംശയമാണ് ദീപ പി മോഹനൻ പങ്കുവെക്കുന്നത്. സംഭവത്തിൽ പ്രതിയെ ചോദ്യം ചെയ്തു വരികയാണ് അടിമാലി പോലീസ്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. പരാതിക്കാരിയുടെ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ വിശദമായ മൊഴിയും വൈകാതെ പോലീസ് രേഖപ്പെടുത്തും. സംഭവത്തിൽ ഗൂഢാലോചന നടന്നു എന്ന ആക്ഷേപമാണ് ഭീം ആർമി നേതാക്കൾക്ക് ഉള്ളത്.

  Also Read- KSRTC ഡിപ്പോയിൽനിന്ന് ഉരുണ്ടിറങ്ങിയ ബസ് ഹൈവേ മറികടന്ന് പതിച്ചത് വീട്ടുമുറ്റത്തേക്ക്; സമാന സംഭവം അഞ്ചാം തവണ
  Published by:Rajesh V
  First published:
  )}