ബി.ജെ.പി നേതാവ് സംഘടിപ്പിച്ച പാർട്ടിക്കിടെ ആകാശത്തേക്ക് വെടിയുതിർത്ത് അതിഥികൾ; വെടി കൊണ്ടത് സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകന്

സ്റ്റേജിൽ ഗോലു രാജ പാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആഘോഷ വെടിയുതിർത്തത്.

News18 Malayalam | news18-malayalam
Updated: October 27, 2020, 7:09 PM IST
ബി.ജെ.പി നേതാവ് സംഘടിപ്പിച്ച പാർട്ടിക്കിടെ ആകാശത്തേക്ക് വെടിയുതിർത്ത് അതിഥികൾ; വെടി കൊണ്ടത് സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകന്
പ്രതീകാത്മക ചിത്രം
  • Share this:
ബല്ലിയ:  ഉത്തർപ്രദേശിൽ ബിജെപി യുവനേതാവ് സംഘടിപ്പിച്ച പാർട്ടിക്കിടെ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്പില്‍ സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകന് വെടിയേറ്റു. മഹാകൽപുർ ഗ്രാമത്തിൽ  ഗായകൻ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവമോർച്ച ജില്ല വൈസ് പ്രസിഡന്റ് ഭാനു ദുബെയാണ്തിങ്കളാഴ്ച  മകന്റെ പിറാന്നിൾ ആഘോഷം സംഘടിപ്പിച്ചത്.

സ്റ്റേജിൽ ഗോലു രാജ പാടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആഘോഷ വെടിയുതിർത്തത്. പാർട്ടിക്കെത്തിയ അതിഥികൾ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. എന്നാൽ ഇതിൽ ഒരാളുടെ ഉന്നം തെറ്റി. ആകാശത്തേക്ക് വച്ച വെടി കൊണ്ടത് ഗായകന്റെ വയറിലും.  വീണതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ കൈയ്ക്കും പൊട്ടലുണ്ട്. പരുക്കേറ്റ ഗായകനെ വരാണസിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read കാറിനുള്ളിലെ പാട്ടിന്റെ ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതിന് മർദനം; 20കാരന്റെ മർദനമേറ്റ 69കാരൻ മരിച്ചു

ഗായകന്റെ ശരീരത്തിൽ നിന്നും കണ്ടെടുത്ത വെടിയുണ്ട ലൈസൻസുള്ള റിവോൾവറിലേതാണെന്ന് ബല്ലിയ പൊലീസ് സൂപ്രണ്ട് ദേവേന്ദ്രനാഥ് അറിയിച്ചു.അതേസമയം വെടിയുതിർത്തത് ആരെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പാർട്ടിയുടെ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
Published by: Aneesh Anirudhan
First published: October 27, 2020, 7:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading