• HOME
  • »
  • NEWS
  • »
  • crime
  • »
  • റാഗിങ്ങിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; 4 പെൺകുട്ടികൾക്ക് 5 വർഷം കഠിന തടവ്

റാഗിങ്ങിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; 4 പെൺകുട്ടികൾക്ക് 5 വർഷം കഠിന തടവ്

റാഗിങ്ങിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ഭോപ്പാൽ: റാഗിങ് കേസിൽ നാല് പെൺകുട്ടികൾ കുറ്റക്കാരാണെന്ന് വിധിച്ച് ഭോപ്പാൽ കോടതി. റാഗിങ്, ആത്മഹത്യാ പ്രേരണ എന്നീ കേസുകളിൽ പെൺകുട്ടികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ജില്ലാ കോടതി ശിക്ഷ വിധിച്ചത്. അഞ്ച് വർഷം കഠിന തടവാണ് ശിക്ഷ.

2013 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭോപ്പാലിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനികളായ നാല് പെൺകുട്ടികൾ ചേർന്ന് ജൂനിയർ വിദ്യാർത്ഥിനിയെ റാഗ് ചെയ്തിരുന്നു. പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു.

പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ സീനിയർ വിദ്യാർത്ഥിനികളായ നാല് പെൺകുട്ടികളുടെ പേരുകൾ പരാമർശിച്ചിരുന്നു. റാഗിങ്ങിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്.

താൻ മരിക്കുകയാണെന്നും സീനിയേഴ്സായ വിദ്യാർത്ഥിനികളുടെ റാഗിങ്ങിൽ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നും എഴുതിയ പെൺകുട്ടി തന്നെ ഇനി ഓർക്കരുതെന്നും കത്തിൽ മതാപാതിക്കളോടും സഹോദരനോടും ആവശ്യപ്പെട്ടിരുന്നു. ഈ നിമഷം വരെ റാഗിങ്ങിനെ കുറിച്ചുള്ള നടുക്കുന്ന ഓർമകൾ താൻ മറന്നിട്ടില്ലെന്നും പെൺകുട്ടി കത്തിൽ പറയുന്നു.

പെൺകുട്ടി കോളേജിൽ എത്തിയതു മുതൽ വിദ്യാർത്ഥിനികൾ നിരന്തരം റാഗ് ചെയ്തിരുന്നതായി കോടതി കണ്ടെത്തി. റാഗിങ്ങിനെ കുറിച്ച് കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും സീനിയേഴ്സ് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുമെന്നും അത് ജീവിതം പഠിക്കാനുള്ളതാണെന്നുമായിരുന്നു ലഭിച്ച മറുപടി.


You may also like:'ദൈവത്തിന് പോലും എന്നെ പിടിക്കാൻ സാധിക്കില്ല, പിന്നെയല്ലേ പൊലീസ്'; എന്നിട്ടെന്തായി?

നാല് വിദ്യാർത്ഥിനികളുടെ പേര് കത്തിൽ എഴുതിയതിന് ശേഷം പെൺകുട്ടി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു. തുടർന്നാണ് വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ പെൺകുട്ടികൾക്കെതിരെ പരാതി നൽകിയത്. ആത്മഹത്യാ പ്രേരണയടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.

മറ്റൊരു സംഭവം

പ്രണയിനിയിയെും അമ്മയെയും കത്തിച്ചു കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. തമിഴ്നാട് കൊറുക്കപേട്ട് സ്വദേശി ഭൂപാലൻ (31) ആണ് 26കാരിയായ യുവതിയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി ജീവനൊടുക്കിയത്. അനന്തനായകി മേഖലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

You may also like:കടലിൽ വലയെറിഞ്ഞത് നിരാശയോടെ; മത്സ്യതൊഴിലാളിക്ക് കിട്ടിയത് കോടികൾ മൂല്യമുള്ള അപൂർവ മുത്ത്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Naseeba TC
First published: