ബിഗ് ബോസ് താരത്തിന്റെ അച്ഛനെതിരെ പീഡന പരാതി; തോക്കു ചൂണ്ടി പീഡിപ്പിച്ചെന്ന് യുവതി

ആൺ സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തനിക്ക് യാത്ര ഓഫർ ചെയ്ത് കാറിൽ കയറ്റിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി.

News18 Malayalam | news18-malayalam
Updated: May 21, 2020, 7:08 PM IST
ബിഗ് ബോസ് താരത്തിന്റെ അച്ഛനെതിരെ പീഡന പരാതി; തോക്കു ചൂണ്ടി പീഡിപ്പിച്ചെന്ന് യുവതി
news18
  • Share this:
ബിഗ്ബോസ് 13 ഫൈനലിസ്റ്റ് ഷെഹ്നാസ് ഗില്ലിന്റെ അച്ഛനെതിരെ പീഡന പരാതി. ഷെഹ്നാസിൻറെ അച്ഛൻ സന്തോക് സിംഗ് സുഖ് തോക്കുചൂണ്ടി പീഡിപ്പിച്ചെന്ന് കാട്ടി യുവതി പരാതി നൽകി.

അമൃത്സറിലെ ബീസ് സിറ്റിയിൽ വെച്ച് സിംഗ് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നതെന്ന് ദൈനിക് ഭാസ്കർ റിപ്പോർട്ട് ചെയ്യുന്നു. സിംഗ് കാറിനുള്ളിൽ വെച്ച് തോക്കു ചൂണ്ടി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

ആൺ സുഹൃത്തിനെ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷമാണ് സിംഗ് പീഡിപ്പിച്ചതെന്നാണ് യുവതി പറയുന്നത്. സംഭവത്തെ കുറിച്ച് ഷെഹ്നാസ് പ്രതികരിച്ചിട്ടില്ല.

മുച്ഛ് സെ ശാദി കരോഗി എന്ന ഡേറ്റിംഗ് ഷോയിലൂടെ ശ്രദ്ധേയനായ ഷെഹ്നാസിന്റെ സഹോദരൻ ഷെഹ്ബാസ് ആരോപണം നിഷേധിച്ച് രംഗത്തെത്തി. പഞ്ചാബ് പൊലീസിൽ ഇത്തരത്തിലൊരു പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പരാതിയിലെ ആരോപണങ്ങൾ തെറ്റാണെന്നും ഷെഹ്ബാസ് പറഞ്ഞു.

You may also like:'മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി
[PHOTO]
'സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ
[NEWS]
"കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി; മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ
[NEWS]


പരാതിക്കാരിയായ യുവതി കള്ളം പറയുകയാണെന്നും സംഭവം നടന്നുവെന്ന് പറയപ്പെടുന്ന സ്ഥലം സിസിടിവി നിരീക്ഷണ പരിധിയിലുളളതാണെന്നും ഷെഹ്ബാസ് കൂട്ടിച്ചേർത്തു. പരാതിയെ കുറിച്ച് അച്ഛൻ ഉടൻ പ്രതികരിക്കുമെന്നും ഷെഹ്ബാസ് പറഞ്ഞു.
First published: May 21, 2020, 6:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading