ബിഹാർ: മകന് ജാമ്യം തേടി പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ സഹർസ ജില്ലയിലുള്ള ദാഘർ പൊലീസ് സ്റ്റേഷനിലെ ഇൻ ചാർജ് ആയ ശശി ഭൂഷൺ സിൻഹയാണ് സ്ത്രീയോട് മോശമായി പെരുമാറിയത്.
മകൻ ജാമ്യം ലഭിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീയോട് ബോഡി മസാജ് ( Body Massage) ചെയ്താൽ ജാമ്യം നൽകാമെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്. സ്ത്രീയെ കൊണ്ട് മസാജ് ചെയ്യിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ഉദ്യോഗസ്ഥനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
നൗഹത്ത പൊലീസ് സ്റ്റേഷന് കീഴിലുള്ള ദാഘർ പൊലീസ് പോസ്റ്റിലെ ഇൻ ചാർജ് ആണ് സബ് ഇൻസ്പെക്ടറായ ശശി ഭൂഷൺ സിൻഹ. പൊലീസ് പിടികൂടിയ മകന്റെ മോചനത്തിന് എത്തിയതായിരുന്നു സ്ത്രീ. എന്നാൽ അമ്മയുടെ നിസ്സഹായവസ്ഥ മുതലെടുക്കാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥൻ കടുകെണ്ണയിട്ട് തനിക്ക് ബോഡി മസാജ് ചെയ്താൽ മകനെ മോചിപ്പിക്കാമെന്ന് സ്ത്രീയോട് പറയുകയായിരുന്നു.
Also Read-
കോഴിയെ ജീവനോടെ തൂവൽ പറിച്ച് വെട്ടി കഷണങ്ങളാക്കിയ ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ
ഇതിന്റ ദൃശ്യങ്ങളെല്ലാം സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ വെറും ടവൽ മാത്രം ധരിച്ച് ഇരിക്കുന്ന ഉദ്യോഗസ്ഥന് ഓയിൽ മസാജ് ചെയ്തു കൊടുക്കുന്ന സ്ത്രീയേയും കാണാം. മറ്റൊരു സ്ത്രീ പൊലീസ് ഉദ്യോസ്ഥന്റെ മുന്നിൽ ഇരിക്കുന്നുമുണ്ട്.
ഇതിനിടയിൽ അഭിഭാഷകനുമായി ഫോണിൽ സംസാരിച്ച ഉദ്യോഗസ്ഥൻ സ്ത്രീയുടെ മകന് ജാമ്യത്തിനു വേണ്ടിയുള്ള കാര്യങ്ങളും സംസാരിക്കുന്നുണ്ട്. ജാമ്യത്തിനു വേണ്ട പണം നൽകാനുള്ള സാമ്പത്തികശേഷി സ്ത്രീക്കില്ലെന്നും ഇയാൾ അഭിഭാഷകനോട് പറയുന്നു.
Also Read-
ഗർഭിണിയായ ഭാര്യയെ നിർബന്ധിച്ച് ടോയ്ലറ്റ് ക്ലീനർ കുടിപ്പിച്ച് കൊന്നു; ഭർത്താവ് ഒളിവിൽ
തുടർന്ന് അഭിഭാഷകന് താൻ 10,000 രൂപ നൽകാമെന്നും ജാമ്യത്തിനു വേണ്ട രേഖകളുമായി രണ്ട് സ്ത്രീകളേയും അഭിഭാഷകന് അടുത്തേക്ക് അയക്കാമെന്നും സിൻഹ പറയുന്നു.
വീഡിയോ വൈറലായതിനു പിന്നാലെ സംഭവം അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ സമിതിയെ നിയോഗിച്ചിരുന്നു. എസ്ഡിപിഒ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയുടെ ശുപാർശ പ്രകാരമാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.