പട്ന: വ്യാജ പൊലീസ് സ്റ്റേഷൻ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഘം പിടിയടിൽ. ബിഹാറിലെ പട്നയിലാണ് വ്യാജ പൊലീസ് സ്റ്റേഷന്റെ മറവിൽ പൊലീസ് ചമഞ്ഞ് നാട്ടുകാരുടെ കയ്യിൽ നിന്ന് പണം തട്ടിയത്. ഏകദേശം എട്ടുമാസത്തോളമാണ് വ്യാജ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് പ്രവർത്തിച്ചത്. പൊലീസ് വേഷത്തിൽ സ്റ്റേഷനിലുള്ള സംഘം നൂറിലേറെ പേരിൽ നിന്നാണ് പണം തട്ടിയത്.
ഹോട്ടലിലാണ് പൊലീസ് സ്റ്റേഷൻ സെറ്റിട്ട് സംഘം പണം തട്ടിയത്. പരാതിയുമായി സ്റ്റേഷനിലെത്തുന്നവരിൽ നിന്നാണ് ഇവർ പണം തട്ടിയത്. പൊലീസ് യൂണിഫോം, നാടന്‍ തോക്ക് അടക്കം ഒർജിനലിനെ വെല്ലുന്ന വിധമാണ് തട്ടിപ്പുകാർ വ്യാജ പൊലീസ് സ്റ്റേഷൻ നടത്തിയിരുന്നത്.
പ്രദേശത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീടിന് 500 മീറ്റർ അകലെയാണ് വ്യാജ പൊലീസ് സ്റ്റേഷൻ നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയത്. ചിലരെ പൊലീസിൽ ചേര്‍ക്കാമെന്ന് ഉറപ്പുനൽകിയും സംഘം പണം തട്ടിയെടുത്തിട്ടുണ്ട്. സംഭവത്തിൽ രണ്ടു സ്ത്രീകൾ അടക്കം ആറു പേരെ അറസ്റ്റ് ചെയ്കതിട്ടുണ്ട്.
Also Read-കാനഡ വിസ തട്ടിപ്പ്; ഇരുന്നൂറോളം ഉദ്യോഗർഥികളിൽ നിന്ന് കോടികൾ തട്ടിയ പ്രതി പിടിയിൽ
500 രൂപ ദിവസവേതനത്തിനാണ് പൊലീസായി വേഷമിടാൻ ഇവരെ തെരഞ്ഞെടുത്തത്. സംഘത്തിലെ പ്രധാനി ഒളിവിലാണ്. സംഘത്തിലെ പ്രധാനി ഒളിവിലാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bihar, Police station