നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മകളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചുകൊന്നു; യുവാവും കാമുകിയും അറസ്റ്റിൽ

  മകളുടെ മുന്നിലിട്ട് ഭാര്യയെ അടിച്ചുകൊന്നു; യുവാവും കാമുകിയും അറസ്റ്റിൽ

  ശ്രാവണിന്റെ 12 വയസ്സുകാരിയായ മകൾ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

  Crime News

  Crime News

  • Share this:
   പട്ന: യുവാവ് സ്വന്തം മകളുടെ മുന്നിട്ട് കാമുകിയുടെ ഭാര്യയെ കൊലപ്പെടുത്തിയെന്ന്  ആരോപണം. ബിഹാറിലെ ആരായയിൽ കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം അരങ്ങേറിയത്. കാമുകിയുടെ സഹായത്തോടെയാണ് യുവാവ് കൃത്യം നടത്തിയത്. ഒടുവിൽ, നാട്ടുകാരുടെ സഹായത്തോടെ പോലീസ് യുവാവിനെയും കാമുകിയെയും അറസ്റ്റ് ചെയ്തു. 

   ബിഹാർ പോലീസ് നൽകുന്ന വിവരമനുസരിച്ച് സിംറാഹ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖവാസ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശ്രാവൺ സിംഗ് എന്നയാളാണ് കുറ്റം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി.

   സംഭവത്തെ കുറിച്ച് സിംറാഹ പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നതിങ്ങനെയാണ്, “ വൈകിട്ട്, ഏകദേശം, 8 മണിയോടെയാണ് യുവാവ് ഭാര്യയെ അടിച്ചുകൊന്നു എന്ന വിവരം ഞങ്ങൾക്ക് ലഭിക്കുന്നത്. ഗ്രാമത്തിന് സമീപത്തുള്ള വയലിൽ മൃതദേഹം കണ്ടെത്തി."

   “സംഭവത്തെ തുടർന്നുള്ള അന്വേഷണത്തിൽ ശ്രാവണ് അതേ ഗ്രാമത്തിലുള്ള ജമുനി ദേവി എന്ന മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി,” അദ്ദേഹം പറയുന്നു.

   Also Read- നാലു വയസുകാരനെ പ്ലാറ്റ്‌ഫോമില്‍ എറിഞ്ഞു കൊലപ്പെടുത്തിയ അച്ഛനെ അറസ്റ്റ് ചെയ്തു

   വ്യാഴാഴ്ച വൈകിട്ട് മദ്യപിച്ചാണ് വീട്ടിലെത്തിയതെന്ന് സാക്ഷ്യപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥൻ കാമുകിയെ സംബന്ധിച്ച് ഇരുവർക്കുമിടയിൽ വാഗ്വാദം നടന്നുവെന്നും പറയുന്നു. തർക്കം മൂത്തപ്പോൾ ഭർത്താവ് ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യയെ അടിക്കുകയും കൊലപ്പെടുത്തുകയായിരുന്നു.
   സംഭവം ഇവരുടെ മകളുടെ കൺമുൻപിൽ വെച്ചാണ് നടന്നത്.

   ശ്രാവൺ കാമുകിയുടെ സഹായത്തോടെ മൃതശരീരം വയലിൽ കളയാൻ പോയ സമയത്ത് മകൾ സഹായമഭ്യർത്ഥിച്ച് കരഞ്ഞെന്ന് പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് മകളുടെ വിവരണം കേട്ട നാട്ടുകാർ ഓടിവരികയും ശ്രാവണെയും ജമുനിയെയും പിടികൂടുകയും ചെയ്തു. പിന്നീട് ഇരുവരെയും പോലീസിന് കൈമാറി.

   Also Read- പ്രകൃതിവിരുദ്ധ പീഡനവും ക്രൂര മർദനവും: ഭാര്യയുടെ പരാതിയിൽ എസ്​ ഐ അറസ്റ്റിൽ

   ജമുനിയുമായുള്ള അവിഹിത ബന്ധം കാരണം ശ്രാവൺ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഒരു പ്രദേശ വാസി സാക്ഷ്യപ്പെടുത്തുന്നു. നിരവധി തവണം പഞ്ചായത്ത് ചേർന്ന് ശ്രാവണോടും ജമുനിയോടും ബന്ധത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ അവർ അതിന് ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറയുന്നു.

   ശ്രാവണിന്റെ 12 വയസ്സുകാരിയായ മകൾ അച്ഛൻ അമ്മയെ കൊലപ്പെടുത്തിയെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതേതുടർന്ന് പോലീസ് അദ്ദേഹത്തിനും കാമുകിക്കമെതിരെ ഇന്ത്യൻ ക്രിമിനൽ ശിക്ഷാ നിയമത്തിന്റെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

   Also Read- ക്ഷേത്രം മേൽശാന്തിയെ എസ്റ്റേറ്റ് മാനേജർ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടി

   കഴിഞ്ഞ ദിവസം ബീഹാറില്‍ തന്നെ യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതായി ആരോപണം ഉയർന്നിരുന്നു. കൊലപാതകത്തിന് ശേഷം, തെളിവ് നശിപ്പിക്കുന്നതിനായി ശരീരം ഛേദിച്ച് രാസവസ്തുക്കള്‍ ഉപയോഗിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. സംഭവ സ്ഥലത്ത് രാസ സ്‌ഫോടനം നടന്നതിനെ തുടര്‍ന്നാണ് പോലീസ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്.

   മുസഫര്‍പൂരിലെ സിക്കന്ദര്‍പൂര്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്താണ് സംഭവം നടന്നത്. 30 വയസ്സുകാരനായ രാകേഷിനെയാണ് ഭാര്യയായ രാധ, ഇവരുടെ കാമുകനായ സുഭാഷ്, രാധയുടെ സഹോദരി കൃഷ്ണ, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

   മൃതദേഹം ഒഴിവാക്കുന്നതിനായി സുഭാഷ്, രാകേഷിന്റെ ശരീരം പല ഭാഗങ്ങളായി മുറിച്ചു. ശേഷം, സുഭാഷും രാധയും ചേര്‍ന്ന് ഒരു വാടക ഫ്ളാറ്റിനുള്ളില്‍ വെച്ച് ശരീരം രാസ വസ്തുക്കള്‍ ഉപയോഗിച്ച് ദ്രവിപ്പിച്ച് കളയാന്‍ ശ്രമം നടത്തി. രാസ വസ്തുക്കളുടെ ഉപയോഗം സ്‌ഫോടനത്തിലാണ് കലാശിച്ചത്. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
   Published by:Rajesh V
   First published:
   )}