നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ട്രെയിനിൽ കവർച്ച നടത്തിയത് ബിഹാർ സ്വദേശി അക്തർ ബാദ്ഷാ? ഫോട്ടോ യുവതി തിരിച്ചറിഞ്ഞു

  ട്രെയിനിൽ കവർച്ച നടത്തിയത് ബിഹാർ സ്വദേശി അക്തർ ബാദ്ഷാ? ഫോട്ടോ യുവതി തിരിച്ചറിഞ്ഞു

  35 പവൻ സ്വർണം കവർച്ച ചെയ്യപ്പെട്ടു എന്നാണ് വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. ബന്ധുവിന്‍റെ വിവാഹ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന സ്വർണമാണ് നഷ്ടപ്പെട്ടത്.

  Aksar_Badshah

  Aksar_Badshah

  • Share this:
  തിരുവനന്തപുരം: നിസാമുദ്ദീൻ എക്സ്പ്രസ്സിൽ കവർച്ച നടത്തിയത് ട്രെയിനിലെ സ്ഥിരം കുറ്റവാളി അക്തർ ബാദ്ഷാ എന്ന് സംശയം. പോലീസ് കാണിച്ച  ഫോട്ടോ  കവർച്ചയ്ക്ക് ഇരയായ  യുവതി  വിജയലക്ഷ്മി തിരിച്ചറിഞ്ഞു. ഇയാളും കമ്പാർട്ട്മെൻറ്റിൽ ഉണ്ടായിരുന്നെന്ന് വിജയലക്ഷ്മി പോലീസിന് മൊഴി നൽകി. ട്രെയിൻ കേന്ദ്രീകരിച്ച് സ്ഥിരമായി കവർച്ച നടത്തുന്ന അക്തർ നിരവധി കേസുകളിൽ പ്രതിയാണ്. നിസാമുദ്ദീൻ എക്സ്പ്രസ്സിലെ കവർച്ചയ്ക്ക് പിന്നിലും ഇയാൾ തന്നെയാണെന്നാണ് പോലീസിന് സംശയം. കവർച്ച നടന്നത് ട്രെയിൻ കേരളത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് ആണെന്നാണ് പോലീസിന്റെ നിഗമനം. അങ്ങനെയെങ്കിൽ തമിഴ്നാട് പോലീസ് കേസ് അന്വേഷണം ഏറ്റെടുക്കേണ്ടിവരും.

  35 പവൻ സ്വർണം കവർച്ച ചെയ്യപ്പെട്ടു എന്നാണ് വിജയലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞത്. ബന്ധുവിന്‍റെ വിവാഹ ആവശ്യങ്ങൾക്കായി കൊണ്ടുവന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. ശരീരത്തിൽ അണിഞ്ഞിരുന്നതും ബാഗിൽ സൂക്ഷിച്ചിരുന്നതുമായ സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. ബാഗ് കത്തി ഉപയോഗിച്ച് കീറിയാണ് സ്വർണം കടത്തിയത്. ഭർത്താവിനൊപ്പം വർഷങ്ങളായി ആഗ്രയിൽ താമസമാണ് വിജയലക്ഷ്മി. പത്താം തീയതിയാണ് തിരുവല്ല കുറ്റൂരിൽ ഉള്ള ബന്ധുവിന്റെ വിവാഹത്തിനായി  ആഗ്രയിൽ നിന്നും ട്രെയിൻ കയറിയത്. ഇന്നലെ വൈകിട്ട് സേലത്തുനിന്നും ഭക്ഷണം കഴിച്ചു. പിന്നീട് ഉറങ്ങാൻ കിടന്ന ഇവർക്ക് മറ്റൊന്നും ഓർമ്മയില്ല. കായംകുളം ഇറങ്ങേണ്ടത് ആയിരുന്നെങ്കിലും തിരുവനന്തപുരത്ത് ട്രെയിൻ എത്തിയപ്പോഴാണ് ഇവർ ഉണർന്ന് കവർച്ച ചെയ്യപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്.

  തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയലക്ഷ്മിയെയും മകൾ അഞ്ജലിയെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. പോലീസ് എത്തി മൊഴി എടുത്തെങ്കിലും, ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ മൊഴിയിൽ അവ്യക്തതയുണ്ട് എന്നാണ് പോലീസിൻറെ നിലപാട്. അതിനാൽ വിളിച്ചു വരുത്തി വീണ്ടും ഇവരിൽനിന്ന് മൊഴി എടുക്കും.

  യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞതല്ല; ഇടിച്ചുവീഴ്ത്തിയതെന്ന് പൊലീസ്; കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ

  കോയമ്പത്തൂര്‍: യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ വഴിത്തിരിവ്. യുവതിയെ കാറിൽനിന്ന് വലിച്ചെറിഞ്ഞതല്ലെന്നും, ഇടിച്ചുവീഴ്ത്തിയതാകാമെന്നുമാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന യുവാവ് അറസ്റ്റിലായി. കോയമ്പത്തൂർ കാലപ്പെട്ടി സ്വദേശി ഫൈസലാണ് അറസ്റ്റിലായത്. റോഡിൽ നിൽക്കുകയായിരുന്ന നാടോടി സ്ത്രീയെ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് വാഹനം നിർത്താതെ പോയി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

  Also Read- എക്സൈസ് സംഘത്തിനുനേരെ കാട്ടാനയുടെ ആക്രമണം; ജീപ്പ് കുത്തി ഉയർത്തി; ഉദ്യോഗസ്ഥർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

  കോയമ്പത്തൂർ അവിനാശി റോഡിന് സമീപം ചിന്നയം പാളയത്തായിരുന്നു സംഭവം. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. യുവതിയുടെ അർദ്ധനഗ്നശരീരം കാറിൽനിന്ന് വലിച്ചെറിഞ്ഞുവെന്നാണ് ആദ്യം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് പിന്നാലെയെത്തിയ വാഹനങ്ങൾ കയറിയിറങ്ങിയതോടെ യുവതി തൽക്ഷണം മരിച്ചുവെന്നുമാണ് കരുതിയിരുന്നത്. ഈ സംഭവത്തിലാണ് പൊലീസ് അന്വേഷണത്തിൽ ഇപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുന്നത്.

  അപകടം നടന്ന ശേഷം യുവതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാർ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറും ഓടിച്ചിരുന്നയാളെയും പൊലീസ് കണ്ടെത്തിയത്.

  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പീലമേട് പൊലീസ് അന്ന് വ്യക്തമാക്കിയിരുന്നു.
  Published by:Anuraj GR
  First published: