• HOME
  • »
  • NEWS
  • »
  • crime
  • »
  • BIHAR NATIVES WHO GAVE RAKHIL A GUN TO KILL MANASA WERE BROUGHT TO 1 KERALA JK TV

മാനസയുടെ കൊലപാതകം; രഖിലിന് തോക്ക് വിറ്റ ബിഹാര്‍ സ്വദേശികളെ കേരളത്തിലെത്തിച്ചു

മാനസയെ കൊലപ്പെടുത്തുന്നതിന് രാഖിലിന് തോക്ക് സംഘടിപ്പിച്ചു നൽകിയത് ബിഹാർ സ്വദേശികളായ സോനു കുമാർ മോദിയും മനീഷുമാണ്

സോനു കുമാർ, മനീഷ്

സോനു കുമാർ, മനീഷ്

  • Share this:
കൊച്ചി: മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാറിനെയും സഹായി മനീഷിനെയും കൊച്ചിയിലെത്തിച്ചു.  രഖിലിന്  തോക്ക്  ഉപയോഗിക്കുന്നതിന് മുൻഗറിൽ പരിശീലനം ലഭിച്ചിരുന്നതിന് പോലീസിനു തെളിവുകൾ ലഭിച്ചു. പ്രതികൾ കുറ്റം സമ്മതിച്ചതായി എറണാകുളം റൂറൽ എസ് പി കെ കാർത്തിക് പറഞ്ഞു.

കോതമംഗലം നെല്ലിശ്ശേരിയിൽ മാനസയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് സംഘടിപ്പിച്ചു നൽകിയത് ബിഹാർ സ്വദേശികളായ സോനു കുമാർ മോദിയും മനീഷുമാണ്. മുർഗറിൽ നിന്നും പിടികൂടിയ ഇവരെ വൈകിട്ട് ആറ് മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊണ്ടുവന്നത്.  തോക്ക് ഉപയോഗിക്കുന്നതിന് രഖിലിന് ഒരു ദിവസത്തെ പരിശീലനമാണ് ഇവർ നൽകിയത്. രഖിലിന്റെ സുഹൃത്തുക്കടകം തോക്ക് വാങ്ങിയ സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും എസ്പി  കെ കാർത്തിക് പറഞ്ഞു. പ്രതികളെ കോതമംഗലത്തെ കോടതിയിൽ ഹാജരാക്കും. പിന്നീട് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

മുൻഗറിൽ രഖലിന് മനീഷിന്റെ നേതൃത്വത്തിൽ രഖിലിന് തോക്ക് ഉപയോഗിക്കുന്നതിന് പരിശീലനം നൽകുന്നതിന്റെയും ഇവർ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ പോലീസിന് നിർണായക തെളിവാകും.

Also Read-മാനസയുടെ കൊലപാതകം: രഖിലിന് തോക്ക് ഉപയോഗിക്കാൻ പരിശീലനം ലഭിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത്

മാനസയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റും നാടകീയമായിട്ടായിരുന്നു. പ്രതികളെ പിടികൂടാനായി കേരള പോലീസ് എത്തിയപ്പോള്‍ എതിര്‍പ്പുമായി മുന്‍ഗറില്‍ ആളുകളെത്തി. പ്രതിഷേധം കനത്തത്തോടെ ഇവരെ പിരിച്ച് വിടുന്നതിനായി പോലീസിന് വെടി ഉതിര്‍ക്കേണ്ടി വന്നു.
കള്ളത്തോക്കുകള്‍ നിര്‍മ്മിച്ച് രാജ്യത്തെ വിവിധയിടങ്ങളിലേയ്ക്ക് വില്‍പ്പന നടത്തുന്ന പ്രധാന കേന്ദ്രമാണ് ബിഹാറിലെ മുന്‍ഗര്‍.

ഇവിടെ പര്‍സന്തോ ഗ്രാമത്തില്‍ നിന്നാണ് മാസനയെ കൊലപ്പെടുത്തുന്നതിന് രഖിലിന് തോക്ക് ലഭിച്ചത് എന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിനെത്തുടര്‍ന്നാണ് കോതമംഗലം എസ് ഐ മാഹിന്റെ  നേത്യത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്. കേരള പോലീസില്‍ നിന്ന് മൂന്ന് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. കള്ളത്തോക്ക് കേന്ദ്രമായതിനാല്‍ ബീഹാര്‍ പോലീസിന്റെ സേവനവും ഉറപ്പാക്കിയിരുന്നു. അതാനാലാണ് പ്രതിഷേധം ഉണ്ടായപ്പോള്‍ സമയോചിതമായി ഇടപെടാനായത്. പോലീസ് വെടി ഉതിര്‍ത്തതോടെ സംഘം പിന്‍വലിയുകയായിരുന്നു. ഇതോടെ രാഖിലിന് തോക്ക് നല്‍കിയ സോനു കുമാര്‍ മോദിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് വേഗത്തില്‍ സാധിച്ചു.

Also Read-ബലിതര്‍പ്പണത്തിന് പോയ കുടുംബത്തിന് പിഴ; 2000 രൂപ പിഴ ഈടാക്കി 500 രൂപയുടെ രസീത് നല്‍കി പൊലീസ്

സോനു കുമാര്‍ മോദിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് രാഖിലിനെ തോക്ക് വിപണന കേന്ദ്രത്തില്‍ എത്തിച്ച ആളെക്കുറിച്ച് വിവരം ലഭിച്ചത്. പട്‌നയില്‍ ടാക്‌സി ഡ്രൈവറായ മനീഷ് ആണ്. പിന്നീട് മനീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. 35000 രൂപ നല്‍കിയാണ് തോക്ക് വാങ്ങിയത്. കൊലപാതകം നടത്തുന്നതിന് മുന്‍പ് രഖില്‍ ബീഹാര്‍ സന്ദര്‍ശിച്ചിരുന്നതായി രഖിലിന്റെ സുഹ്യത്തുക്കള്‍ മൊഴില്‍ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് പോലീസ് സംഘം ഉറപ്പിച്ചത്. തോക്ക് നല്‍കിയവരെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
Published by:Jayesh Krishnan
First published:
)}