• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് 'കൗതുകത്തിന്' കല്ലെറിഞ്ഞു; യാത്രക്കാരന് പരിക്ക്, അതിഥി തൊഴിലാളി അറസ്റ്റിൽ

Arrest | ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് 'കൗതുകത്തിന്' കല്ലെറിഞ്ഞു; യാത്രക്കാരന് പരിക്ക്, അതിഥി തൊഴിലാളി അറസ്റ്റിൽ

ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് ഓടിക്കൊണ്ടിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെയാണ് രാത്രിയില്‍ കല്ലേറുണ്ടായത്

 • Last Updated :
 • Share this:
  ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കല്ലെറിഞ്ഞ് യാത്രക്കാരന് പരുക്കേല്‍പ്പിച്ചതില്‍ അതിഥി തൊഴിലാളി അറസ്റ്റില്‍.  ബിഹാര്‍ സ്വദേശി മുഹമ്മദ് ജാക്കിറിനെയാണ് പാലക്കാട് ആര്‍പിഎഫ് പിടികൂടിയത്. കല്ലെറില്‍ ട്രെയിനിന്‍റെ ഗ്ലാസ് ഷട്ടറും തകര്‍ന്നു.

  ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്ക് ഓടിക്കൊണ്ടിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് നേരെയാണ് രാത്രിയില്‍ കല്ലേറുണ്ടായത്. പതിനൊന്ന് മണിയോടെ പാലക്കാട് സ്റ്റേഷനോട് ചേര്‍ന്നായിരുന്നു ആക്രമണം. യാത്രക്കാരന് പരുക്കേല്‍ക്കുകയും ഗ്ലാസ് ഷട്ടര്‍ തകരുകയും ചെയ്തു. പിന്നാലെ ആര്‍പിഎഫിന് പരാതി ലഭിച്ചു.

  തുടര്‍ന്ന് ആര്‍പിഎഫിന്റെ പരിശോധനയിലാണ് മുഹമ്മദ് ജാക്കിറിനെ പിടികൂടിയത്. പാലക്കാട് നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോകുന്ന മറ്റൊരു ട്രെയിനില്‍ കല്ലെറിയാന്‍ ശ്രമിക്കുന്നതായും കണ്ടെത്തി. ഇതോടെ ആക്രമണം നടത്തിയത് മുഹമ്മദ് ജാക്കിറെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

  Also Read- ആത്മഹത്യാ ഭീഷണി മുഴക്കി BSNL ടവറില്‍ കയറിയ യുവതിയെ കടന്നലുകള്‍ താഴെയിറക്കി

  കൗതുകത്തിന് കല്ലെറിയുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി. അടുത്തിടെയുണ്ടായ സമാന ആക്രമണങ്ങളില്‍ യുവാവിന് പങ്കുണ്ടോ എന്ന കാര്യം ആര്‍പിഎഫ് പരിശോധിക്കുന്നുണ്ട്. ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ സൂരജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

  നടുറോഡില്‍ റീല്‍സ് ചിത്രീകരണം; ഗതാഗതകുരുക്ക്; സല്‍മാന്‍ ഖാന്റെ ഡ്യൂപ്പ് പിടിയില്‍


  ലഖ്‌നൗ: നടുറോഡില്‍ റീല്‍സിന് വേണ്ടിയുള്ള വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ യൂട്യൂബ് താരം അറസ്റ്റില്‍. ഒരുലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബര്‍, ലഖ്‌നൗ സ്വദേശി അസം അന്‍സാരിയെയാണ് താക്കുര്‍ഗഞ്ച് പോലീസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. അതേസമയം, പൊതുസ്ഥലത്ത് പുകവലിച്ചതിനാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് നല്‍കിയ വിശദീകരണം.

  ഞായറാഴ്ച ലഖ്‌നൗവിലെ ക്ലോക്ക് ടവറിന് സമീപത്തുവെച്ചാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരിച്ചത്. നിരവധിപേര്‍ ഇത് കാണാന്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ഇതോടെ ഗതാഗതം തടസ്സപ്പെടുകയും രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാരില്‍ ചിലര്‍ പോലീസിനെ വിവരമറിയിച്ചു. ഇതോടെ പോലീസ് സംഘം സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

  Also Read- ഷവര്‍മ പശ്ചാത്യ ഭക്ഷണം; ദയവായി കഴിക്കരുത്; അഭ്യര്‍ഥനയുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി

  ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഡ്യൂപ്പായാണ് അസം അന്‍സാരി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. സല്‍മാന്‍ ഖാന്റെ ഗാനങ്ങളും നടനെ അനുകരിച്ചുള്ള ദൃശ്യങ്ങളുമാണ് ഇയാളുടെ മിക്ക വീഡിയോകളിലുമുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 77000-ഓളം ഫോളോവേഴ്‌സുള്ള ഇയാള്‍ക്ക് യൂട്യബില്‍ 1.64 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.

  മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടിയില്ല; വാട്ടര്‍ ടാങ്ക് കത്തിച്ച് യുവാവ്


  ചെന്നൈ: മദ്യപിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ വെള്ളം കിട്ടാത്തതിന് വാട്ടര്‍ ടാങ്ക് കത്തിച്ച സംഭവത്തിൽ പ്രതി പിടിയില്‍. എംജിആര്‍ നഗറില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന രാമുവിനെയാണ് പൊലീസ് പിടികൂടിയത്.

  ഈ മാസം അഞ്ചിനാണ് മദ്യ ലഹരിയിലായിരുന്ന പ്രതി ഡിഎംകെ ഓഫീസിന് സമീപത്തെ വാട്ടര്‍ ടാങ്ക് കത്തിച്ചത്.

  സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ചിരുന്നു . തുടർന്ന് പ്രതി എത്തിയ കാറിന്റെ നമ്പര്‍ അടക്കം കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാമു പിടിയിലായത്.
  Published by:Arun krishna
  First published: