• HOME
  • »
  • NEWS
  • »
  • crime
  • »
  • Tuition Teacher Arrest | അഞ്ചുവയസുകാരന് ക്രൂരമര്‍ദനം; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിൽ

Tuition Teacher Arrest | അഞ്ചുവയസുകാരന് ക്രൂരമര്‍ദനം; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിൽ

കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നളന്ദ ജില്ലയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു

  • Last Updated :
  • Share this:
    ബീഹാറിൽ അഞ്ച് വയസുകാരനായ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച ട്യൂഷന്‍ അധ്യാപകൻ(Tuition Teacher) അറസ്റ്റിൽ. വിദ്യാര്‍ത്ഥിയെ (Student) മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ചോട്ടു സാര്‍ എന്നറിയപ്പെടുന്ന അമര്‍കാന്ത് കുമാറിനെ പാട്ന (Patna) പോലീസ് ജൂലൈ 6 നാണ് അറസ്റ്റ് ചെയ്തത്.

    വീഡിയോയുടെ അടിസ്ഥാനത്തില്‍ പാട്ന പോലീസ് ഇരയുടെ വീട് കണ്ടെത്തി എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പിതാവിനെ സമീപിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നളന്ദ ജില്ലയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും (ഐപിസി) ജുവനൈല്‍ നിയമത്തിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

    സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ അമര്‍കാന്ത് കുട്ടിയെ ചൂരല്‍ കൊണ്ട് അടിക്കുന്നത് കാണാം. കുട്ടിയെ അധ്യാപകന്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. അടികൊണ്ട് അവശയായ കുട്ടി ഒടുവില്‍ ബോധംകെട്ടു വീഴുകയായിരുന്നു. കുട്ടിയുടെ നെഞ്ചിലും നട്ടെല്ലിലും ഉള്‍പ്പെടെ കാര്യമായ പരിക്കുകള്‍ ഉണ്ടായിരുന്നു. കുട്ടിയെ പാട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (പിഎംസിഎച്ച്) പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ പുരോഗതി കാണിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.

    സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന അമര്‍കാന്ത് കുമാര്‍ ഒരു കോച്ചിംഗ് സെന്ററും നടത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ കമ്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും പേപ്പറുകളും പോലീസ് പിടിച്ചെടുത്തു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    'ജഹാനാബാദ് ജില്ലയിലെ ഘോസി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണ്ടായി ഗ്രാമവാസിയാണ് കേസിലെ പ്രതി. ഇയാള്‍ ധന്രുവ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബിര്‍ ഒയ്യാര മഹാദേവ് സ്ഥലത്തിന് സമീപം ജയ പബ്ലിക് സ്‌കൂള്‍ എന്ന് സ്ഥാപനം നടത്തിവരികായാണെന്ന് ' സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ പാട്‌ന സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) മാനവ്ജിത് സിംഗ് ധില്ലണ്‍ പറഞ്ഞു.

    ഇത് ആദ്യമായല്ല ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ സ്‌കൂള്‍ അധ്യാപകന്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി രക്തം ഛര്‍ദ്ദിച്ചത് അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാര്‍ചൗക്ക് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ അധ്യാപകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

    കഴിഞ്ഞ വര്‍ഷം ഹോം വര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ അധ്യാപകന്‍
    മര്‍ദിച്ച വിദ്യാര്‍ത്ഥി മരിച്ചതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. രാജസ്ഥാനിലെ സലാസര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ മര്‍ദനത്തെ തുടർന്ന് മരിച്ചത്. സംഭവത്തില്‍ മനോജ് കുമാര്‍ എന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
    Published by:Arun krishna
    First published: