നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കോട്ടയം നഗരത്തിൽ പട്ടാപ്പകൽകൊളള; ബൈക്കിലെത്തിയ സംഘം സ്കൂട്ടറിൽ പോയ യുവതിയുടെ മാല പൊട്ടിച്ചുകടന്നു 

    കോട്ടയം നഗരത്തിൽ പട്ടാപ്പകൽകൊളള; ബൈക്കിലെത്തിയ സംഘം സ്കൂട്ടറിൽ പോയ യുവതിയുടെ മാല പൊട്ടിച്ചുകടന്നു 

    ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്

    മാലപൊട്ടിച്ചവരുടെ വീഡിയോ ദൃശ്യം

    മാലപൊട്ടിച്ചവരുടെ വീഡിയോ ദൃശ്യം

    • Share this:
    കോട്ടയം: നഗരത്തിൽ പട്ടാപ്പകൽ സഞ്ചരിക്കുന്നവർക്ക് പോലും സുരക്ഷയില്ല എന്ന് വ്യക്തമാക്കുന്ന സംഭവത്തിന് സാക്ഷ്യം വഹിച്ച് കോട്ടയം നഗരം. തിരക്കേറിയ നഗരത്തിൽ എം.സി. റോഡിൽ പട്ടാപ്പകൽ മോഷണം നടക്കുകയായിരുന്നു. സ്കൂട്ടറിൽ ജോലിസ്ഥലത്തേക്ക് പോകുകയായിരുന്ന കോട്ടയം മറിയപ്പള്ളി സ്വദേശിനി ശ്രീക്കുട്ടിയുടെ രണ്ടേ കാൽ പവൻ വരുന്ന താലിമാലയാണ് സംഘം മോഷ്ടിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്.

    എം.സി. റോഡിൽ പുളിമൂട് ജംഗ്ഷന് തൊട്ടുമുൻപ് ഭീമ ജ്വല്ലറിക്ക് അടുത്തുവെച്ചാണ് പോലീസിനെ വരെ ഞെട്ടിച്ച മോഷണം നടന്നത്. പുളിമൂട് കവലയിലേക്ക് എത്തുന്ന ട്രാഫിക്കിൽ ബ്ലോക്ക് ഉള്ളതിനാൽ ശ്രീക്കുട്ടി വാഹനം പതുക്കെ ഓടിക്കുകയായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ  ബൈക്കിൽ എത്തിയ രണ്ടംഗസംഘം  മാല പൊട്ടിച്ചെടുക്കുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കോട്ടയം തിരുനക്കരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്തു വരികയാണ് ശ്രീക്കുട്ടി. രാവിലെ ജോലിക്ക് വേണ്ടി പോകുന്ന വഴിക്കാണ് മോഷണം നടന്നത്.

    പട്ടാപ്പകൽ നഗരഹൃദയത്തിൽ തന്നെ മോഷണം നടന്നത് പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. കോട്ടയം വെസ്റ്റ് പോലീസ് ആണ് സംഭവത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.  സംഭവം നടന്ന ഉടൻ തന്നെ  പോലീസ് സ്ഥലത്തെത്തി അന്വേഷണത്തിന് തുടക്കമിട്ടു. സിസിടിവി പരിശോധിച്ച പോലീസ് പ്രതികളെ വേഗത്തിൽ കണ്ടെത്താനുള്ള ശ്രമത്തിലാണ്. വൈകാതെ തന്നെ ഇവരെ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശം അനുസരിച്ച് ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകൾ കൂടി കേന്ദ്രീകരിച്ചുള്ള അന്വേഷണം വ്യാപിച്ചിരിക്കുകയാണ് പോലീസ്.



    കോട്ടയം നഗരത്തിൽ സന്നദ്ധ പ്രവർത്തനം നടത്തുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റിയിലെ ജീവനക്കാരൻ കൈലേഷിൻ്റെ ഭാര്യയാണ് ശ്രീക്കുട്ടി. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. കവർച്ച സംഘത്തെ ക്കുറിച്ച് വിവരം ലഭിക്കുന്നവർ എത്രയും പെട്ടന്ന് വിവരം അറിയിക്കണമെന്ന് പോലിസ് നിർദ്ദേശിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ  ദൃശ്യങ്ങളും പൊലീസ് ഇതിനായി പ്രചരിപ്പിക്കുന്നുണ്ട്.

    സംഭവം നടന്നതിന് തൊട്ടടുത്താണ് പുളിമൂട് കവല ഉള്ളത്. അവിടെ പോലീസിന്റെ പരിശോധനാകേന്ദ്രം ഉണ്ടെങ്കിലും അവിടെനിന്നും വെട്ടിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ പോകാൻ സാധ്യതയുള്ള വഴികളിലെ സി.സി.ടി.വി. കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ മേഖലയിലുള്ള പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൊള്ള സംഘത്തെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

    പോലീസിന്റെ കണ്മുന്നിൽ നടന്ന മോഷണമായതുകൊണ്ട് തന്നെ അഭിമാനപ്രശ്നമായി വിഷയത്തെ കണ്ട് പ്രതികളെ വളരെ വേഗത്തിൽ പിടികൂടാനുള്ള ഒരുക്കത്തിലാണ് കോട്ടയം പോലീസ്. സാധാരണഗതിയിൽ  ബൈക്കിൽ എത്തുന്ന സംഘം വഴിയാത്രക്കാരുടെ മാല മോഷ്ടിക്കാറുണ്ട്. എന്നാൽ ബൈക്കിൽ എത്തിയ സംഘം സ്കൂട്ടർ യാത്രക്കാരിയുടെ മാല കവരുന്നത് അധികം ഉണ്ടായിട്ടില്ല.

    Summary: Bike borne men snatched gold chain from a motorist woman in Kottayam in the morning
    Published by:user_57
    First published:
    )}