• HOME
  • »
  • NEWS
  • »
  • crime
  • »
  • പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വെട്ടിച്ചെടുത്ത ബൈക്ക് മറിഞ്ഞു; ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടി രക്ഷപ്പെട്ടു

പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വെട്ടിച്ചെടുത്ത ബൈക്ക് മറിഞ്ഞു; ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടി രക്ഷപ്പെട്ടു

അപകടം കണ്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടി രക്ഷപ്പെട്ടു

Representive Image

Representive Image

  • Share this:
    കോട്ടയം: പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വെട്ടിച്ചെടുത്ത ബൈക്ക്(Bike) മറിഞ്ഞു. ബൈക്കോടിച്ച വിദ്യാര്‍ഥിയെ(Student) നാട്ടുകാര്‍ കൈയോടെ പിടികൂടി. ബൈക്ക് അപകടത്തില്‍(Accident) പെട്ടതോടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടിരക്ഷപ്പെട്ടു. പിടിയിലായ വിദ്യാര്‍ഥി മദ്യലഹരിയിലായിരുന്നെന്ന് വൈദ്യപരിശോധനിയില്‍ കണ്ടെത്തി.

    കോട്ടയം ഗാന്ധിനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ തൃശൂര്‍ സ്വദേശിയായ 22കാരനും തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ഥിനിയുമാണ് ബൈക്കിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. ബൈക്കോടിച്ചിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപംവെച്ച് പൊലീസ് കൈ കാണിച്ചു. ഇതുകണ്ട് യുവാവ് ബൈക്ക് വെട്ടിച്ച് അമിത വേഗത്തില്‍ പാഞ്ഞുപോയി.

    Also Read-Drug Seized | ബൈക്കിന്റെ ടൂള്‍ ബോക്‌സില്‍ ഹാഷിഷ് ഓയില്‍; രണ്ട് യുവാക്കള്‍ പിടിയില്‍

    എന്നാല്‍ ചന്തകവലയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് തെന്നിമറിഞ്ഞതോടെ ഇരുവരും വഴിയിലേക്ക് തെറിച്ചുവീണു. അപകടം കണ്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.

    Also Read-Driving License | മൊബൈൽഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

    ചോദ്യം ചെയ്യലില്‍ ലൈസെന്‍സില്ലാത്തതിനാലാണ് നിര്‍ത്താതെ പോയതെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിച്ചതിന് വിദ്യാര്‍ഥിയ്‌ക്കെതിരെ കോട്ടയം ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥിയുടെ ബൈക്കിലാണ് ഇരുവരും യാത്ര ചെയ്തത്.

    Also Read-Theft Case | മുടി സ്ട്രെയ്റ്റ് ചെയ്യാന്‍ പണം വേണം; ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയത് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

    അതേസമയം സുഹൃത്തിന്റെ വിദേശത്തുള്ള സഹോദരന്റെ പേരിലുള്ള ബൈക്കായതിനാല്‍ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബൈക്കപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശത്തിലായിരുന്നു പരിശോധന.
    Published by:Jayesh Krishnan
    First published: