നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മദ്യപിച്ച് വാഹനമോടിച്ചയാള്‍ അപകടത്തില്‍ മരിച്ചു; വാഹനം നല്‍കിയ ആൾക്കെതിരെ കേസ്

  മദ്യപിച്ച് വാഹനമോടിച്ചയാള്‍ അപകടത്തില്‍ മരിച്ചു; വാഹനം നല്‍കിയ ആൾക്കെതിരെ കേസ്

  മരണപ്പെട്ടയാള്‍ ഹെല്‍മെറ്റില്ലാതെയായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഹൈദരാബാദ്: മദ്യപിച്ച് വാഹനം ഓടിച്ചയാൾ അപകടത്തിൽ മരിച്ചതിനു പിന്നാലെ വാഹന ഉടമക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലാണ് സംഭവം അരങ്ങേറിയത്.

   തിങ്കളാഴ്ച്ചയാണ് അപകടം നടന്നതെന്ന് പോലീസ് അറിയിച്ചു. മരണപ്പെട്ടയാള്‍ ഹെല്‍മെറ്റില്ലാതെയായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. മദ്യ ലഹരിയിലിരിക്കുന്ന ആള്‍ക്ക് വാഹനമോടിക്കാൻ അനുമതി നല്‍കി എന്നതാണ് ബൈക്ക് ഉടമെക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്ന കേസ്.

   ഹൈദരാബാദില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് നിരവധി പേര്‍ക്കെതിരെയാണ് സംസ്ഥാന പോലീസ് ഈയടുത്തായി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ മാത്രം 1,700 ലധികം പേര്‍ക്കേതിരെയാണ് നഗരത്തില്‍ മദ്യപിച്ച് വാഹനമോടിച്ചത് പോലീസ് കേസെടുത്തത്.

   നഗരത്തിലെ പോലീസ് സ്റ്റേഷനുകളായ ഹൈദരാബാദ്, സൈബറാബാദ്, രാച്ചകൊണ്ട ഏരിയകളിലാണ് കേസുകളള്‍ രേഖപ്പെടുത്തിയത്. പുതിയ ട്രാഫിക് നിയമം അനുസരിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 10,000 രൂപ വരെ പിഴയും ആറു മാസത്തെ ജയില്‍ ശിക്ഷയും ലഭിക്കും. ആദ്യ തവണ പിടിക്കപ്പെടുന്നവര്‍ക്കാണ് ഈ ശിക്ഷ. രണ്ടാം തവണയും ഇതേ കുറ്റം ചെയ്തു പിടിക്കപ്പെടുന്നവര്‍ക്ക് 15,000 രൂപ പിഴയും രണ്ട് വര്‍ഷത്തെ തടവും ലഭിക്കും.

   You may also like:തരൂരിൽ സ്ഥാനാർത്ഥി എ കെ ബാലൻ അല്ല; ഭാര്യ ജമീലാ ബാലൻ; നിർദ്ദേശിച്ച് സി പി എം ജില്ലാ സെക്രട്ടറിയേറ്റ്

   ഇതിനു പുറമെ മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കുകയും അതാത് ആര്‍ടിഒ ഓഫീസര്‍മാര്‍ക്ക് കൈമാറി അവ സസ്‌പെന്റ് ചെയ്യാനും ആവശ്യപ്പെടുകയും ചെയ്യും.

   You may also like:വ്യാജ ബലാത്സംഗ പരാതിയിൽ 20 വർഷം ജയിൽ വാസം; ഒടുവിൽ നീതി ദേവത കനിഞ്ഞു

   പതിമൂന്നുകാരൻ മദ്യപിച്ച് വാഹനമോടിച്ച സംഭവവും അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. യു കെയിലെ ഹാംപ്ഷൈറിൽ നടന്നത്. വീട്ടുകാർ അറിയാതെ വാഹനം എടുത്ത് പുറത്തേക്ക് പോയ പതിമൂന്നുകാരനാണ് ഇപ്പോൾ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് കൊണ്ടാണ് ഈ പതിമൂന്നുകാരൻ അച്ഛന്റെ കാറുമെടുത്ത് ഡ്രൈവിനു പോയത്. ഏതായാലും അച്ഛന്റെ കാറുമായി പുറത്ത് പോകാനുള്ള സാഹസിക തീരുമാനത്തിന് വലിയ പിഴയാണ് പതിമൂന്നുകാരന് നൽകേണ്ടി വന്നത്. കാരണം, പ്രൊവിഷണൽ ലൈസൻസ് കിട്ടുന്നതിനു മുമ്പ് തന്നെ ഡ്രൈവിംഗ് വിലക്ക് നേരിടേണ്ടി വന്നേക്കും.

   പിതാവിന്റെ ഫോർഡ് എസ്കോർട് കാറുമായാണ് പതിമൂന്നുകാരൻ റൈഡിന് പോയത്. എന്നാൽ, മദ്യലഹരിയിലെ യാത്ര ശുഭ പര്യവസാനത്തിൽ അല്ല കലാശിച്ചത്. ഹാംപ് ഷൈറിലെ ഗോസ്പോർടിലെ വിളക്കു കാലിൽ കൊണ്ടു പോയി ഇടിക്കുകയായിരുന്നു. സംഭവം നടന്നതിനു ശേഷം ബ്രെത്ത് ലൈസർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായത്. അറസ്റ്റ് ചെയ്ത പൊലീസിനോട് പതിമൂന്നുകാരൻ തട്ടിക്കയറുകയും ചെയ്തു. കൂടാതെ, പൊലീസുകാർക്ക് നേരെ ഇയാൾ തുപ്പുകയും ചെയ്തു.

   സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക പൊലീസ് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
   Published by:Naseeba TC
   First published:
   )}