• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്‌കൂള്‍ ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു; കവര്‍ന്നത് മുക്കുപണ്ടം

സ്‌കൂള്‍ ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു; കവര്‍ന്നത് മുക്കുപണ്ടം

ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് യുവതിയുടെ മാല മോഷ്ടിക്കുകയായിരുന്നു.

  • Share this:

    കോഴിക്കോട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂള്‍ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. സ്വകാര്യ പബ്ലിക് സ്കൂളിലെ ക്ലാർക്കായ ചെറുകാട്ടിൽ പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയാപ്പ സ്വദേശിനി വിദ്യാ ചന്ദ്രയുടെ മാലയാണ് നഷ്ടമായത്. മുക്കുപണ്ടമായതിനാല്‍ നഷ്ടമില്ല. ചെട്ടികുളം ബസാറിലെ കറുവാട്ട റോഡിലാണ് സംഭവം.

    Also read-തിരുവനന്തപുരത്ത് പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാലപൊട്ടിച്ചു കടന്നു

    ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് യുവതിയുടെ മാല മോഷ്ടിക്കുകയായിരുന്നു. എലത്തൂർ പ്രിൻസിപ്പൽ എസ്.ഐ. ആർ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തി. കഴിഞ്ഞദിവസം അപരിചിതനായ ഒരാൾ റോഡിൽ കറങ്ങിനടന്നതായി പ്രദേശവാസികൾ പറഞ്ഞു. സി.പി.എം. ലോക്കൽ സെക്രട്ടറി കെ. റീജു പോലീസിൽ പരാതിനൽകി.

    Published by:Sarika KP
    First published: