കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ചേനപ്പാടി ഇടക്കാവ് ഭാഗത്ത് തടങ്ങഴിക്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ മകന് അജിത് കുമാര്‍ (30) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്യത്. ഇയാള്‍ ഇന്ന് പുലര്‍ച്ചയോട് കൂടി വിഴിക്കത്തോട് കല്ലറക്കാവ് ഭാഗത്തുള്ള ഷാജി വര്‍ക്കി എന്നയാളുടെ ബൈക്ക് മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. മറ്റൊരു സംഭവത്തിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോട്ടമല ഭാഗത്ത് കുന്നേല്‍ വീട്ടില്‍ സണ്ണിയുടെ മകന് സനുമോന്‍ സണ്ണി (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്
ഇന്ന് പുലർച്ചെ ബൈക്ക് മോഷണം പോയ വിവരം ഷാജി വർക്കി പൊലീസിൽ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സ്ഥലത്ത് എത്തി ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിക്കുകയുമായിരുന്നു. പോലീസ് പിന്തുടരുന്നത് കണ്ട് മോഷ്ടാവ് വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി കൂവപ്പള്ളി കുറുവാമൊഴി അമ്പലവളവ് ഭാഗത്തുള്ള ആരോമല്‍ ജഗല്ജീവ് എന്നയാളുടെ മാരുതി ആള്‍ട്ടോ കാര്‍ മോഷ്ടിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ച കേസിലാണ് സനുമോൻ സണ്ണി അറസ്റ്റിലായത്. പോര്‍ച്ചില്‍ കിടന്ന കാറിന്റെ ഡോര്‍ കുത്തി തുറക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷന് എസ്.എച്ച്. ഓ ഷിന്റോ പി. കുര്യന്, എസ്.ഐ അരുണ്‍ തോമസ്, പ്രദീപ് പി.എന്‍,സി.പി.ഒ വിമല്‍ ബി.നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ
കോടതിയില്‍ ഹാജരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.