നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • എറണാകുളത്ത് ബൈക്ക് മോഷ്ടാവ്  എഎസ്ഐയെ കുത്തി വീഴ്ത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

  എറണാകുളത്ത് ബൈക്ക് മോഷ്ടാവ്  എഎസ്ഐയെ കുത്തി വീഴ്ത്തി; പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

  മോഷ്ടാവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേല്‍ക്കുകയായിരുന്നു.

  • Share this:
  കൊച്ചി: എറണാകുളത്ത് ബൈക്ക് മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ASIയ്ക്ക് കുത്തേറ്റു . എളമക്കര പൊലീസ് സ്റ്റേഷനിലെ ASI ഗിരീഷിനാണ് കുത്തേറ്റത്. പ്രതി കളമശേരി എച്ച്എം ടി കോളനിയിലെ ബിച്ചുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി.

  പുലര്‍ച്ചെ ഒന്നരയോടെ ഇടപ്പളളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം ബൈക്ക് മോഷ്ടാവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേല്‍ക്കുകയായിരുന്നു. എളമക്കര സ്റ്റേഷനിലെ എഎസ്ഐ
  ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. വലത് കൈയില്‍ കുത്തേറ്റ ഗിരീഷിനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  മുറിവ് ആഴത്തിലുളളതാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം പ്രതിയായ കളമശേരി എച്ച്എം ടി കോളനിയിലെ ബിച്ചുവിനെ പൊലീസ് അപ്പോള്‍ തന്നെ ഓടിച്ചിട്ട് പിടികൂടിയിരുന്നു. ഇയാള്‍ മോഷ്ടിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മോഷണത്തോടൊപ്പം, കൊലപാതക ശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

  കഴിഞ്ഞ കുറേ നാളുകളായി എറണാകുളം  നഗരത്തിതിൽ മോഷണവും പിടിച്ചു പറിയും വർദ്ധിക്കുകയാണ്. വ്യാപകമായ പരാതിയെ തുടർന്ന് പോലീസ് നിരീക്ഷണം  ഊർജിതമാക്കിയിട്ടുണ്ട്. ഇടപ്പള്ളിയിലെ പേ  പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി  വിവരം ലഭിച്ചതിനെ തുടർന്നാണ്  പോലീസ് ഇവിടെ പരിശോധനയ്ക്കായി എത്തിയത്.
  Also Read-Saudi Riyal Seized | ഹൈദരാബാദ് വിമാനത്താവളത്തിൽ 34.49 ലക്ഷം രൂപയുടെ സൗദി റിയാലുമായി യാത്രക്കാരൻ പിടിയിൽ

  തുടർന്ന്ഈ  മേഖലയി നിരീക്ഷണം നടത്തുമ്പോഴാണ് ബൈക്ക് തള്ളി കൊണ്ടുപോകുന്ന മോഷ്ടാവിനെ ശ്രദ്ധിച്ചത് വിവരങ്ങൾ ചോദിച്ചറിയുകയും ഇയാളെ തടഞ്ഞുനിർത്താൻ ശ്രമിക്കുകയും ചെയ്യുന്നതിനിടെ അക്രമാസക്തവുകയായരുന്നു.

  Also Read-Alappuzha murder | 'പതിഞ്ഞില്ലെന്നു പറഞ്ഞ്' വീണ്ടും ഫോട്ടോ എടുത്തു; കൊലക്കേസിൽ വത്സലയെ തിരക്കി പോലീസ് എത്തി

  റെയില്‍വേ സ്റ്റേഷനിലെ 'തോക്കു ചൂണ്ടി കവര്‍ച്ച നാടകം'; ജീവനക്കാരനും ഭാര്യയും അറസ്റ്റില്‍

  തമിഴ്‌നാട്ടിലെ തിരുവാണ്‍മിയൂര്‍ സബേര്‍ബന്‍ റെയില്‍വേ സ്റ്റേഷനിലെ (Railway station) 'തോക്കുചൂണ്ടി കവര്‍ച്ച' (robbery) ജീവനക്കാരനും ഭാര്യയും ചേര്‍ന്ന് ആസൂത്രണം ചെയ്ത നാടകമെന്നു പോലീസ് തെളിയിച്ചു. കേസില്‍ രാജസ്ഥാന്‍ സ്വദേശി ടിക്കാറാം മീണ, ഭാര്യ സരസ്വതി എന്നിവരെ പോലീസ് അറസ്റ്റ്(arrest) ചെയ്തു.

  പുലര്‍ച്ചെ നാലിനു ടിക്കറ്റ് കൗണ്ടറിലേക്ക് കടന്നുവന്ന മൂന്നംഗ സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട് 1.32 ലക്ഷം രൂപ കവര്‍ന്നു എന്നായിരുന്നു രാജസ്ഥാന്‍ സ്വദേശി ടിക്കാറാം മീണയുടെ (28) മൊഴി. എന്നാല്‍, കവര്‍ച്ച നടന്ന സമയത്ത് ടിക്കാറാമിന്റെ ഭാര്യ സ്റ്റേഷനില്‍ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വഴി പോലീസ് കണ്ടെത്തിയതാണു കേസില്‍ വഴിത്തിരിവായത്.

  പണമടങ്ങിയ ബാഗ് ഭാര്യയെ ഏല്‍പിച്ചു തന്റെ കൈകള്‍ ഇരുമ്പു ബെഞ്ചിനോടു ചേര്‍ത്തു കെട്ടാനും വായില്‍ തുണി തിരുകാനും ടിക്കാറാം തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പണമടങ്ങിയ ബാഗുമായി സരസ്വതി മടങ്ങി. പണം പോലീസ് ടിക്കാറാമിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തു.

  ഓണ്‍ലൈന്‍ റമ്മി കളിച്ചു ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ടിക്കാറാം സുഹൃത്തുക്കളില്‍ നിന്നു 2.60 ലക്ഷത്തോളം കടം വാങ്ങിയിരുന്നു. ഈ പണവും ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടമായി. ഇതു തിരികെ കൊടുക്കാനാണു കവര്‍ച്ച ആസൂത്രണം ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
  Published by:Naseeba TC
  First published: