• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പണം എത്ര വേണമെങ്കിലും തരാം... നഗ്നത കാട്ടണം; ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട് ജോലിക്ക് പോകേണ്ടി വന്ന ആ അമ്മയെ കരയിച്ച് 'ഞരമ്പുരോഗി'


Updated: August 6, 2018, 7:25 PM IST
പണം എത്ര വേണമെങ്കിലും തരാം... നഗ്നത കാട്ടണം; ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട് ജോലിക്ക് പോകേണ്ടി വന്ന ആ അമ്മയെ കരയിച്ച് 'ഞരമ്പുരോഗി'

Updated: August 6, 2018, 7:25 PM IST
തിരുവനന്തപുരം: ഓട്ടിസം രോഗബാധിതയായ മകളെ വീട്ടില്‍ ജനാലയില്‍ കെട്ടിയിട്ട് ജോലിക്കു പോകേണ്ടി വന്ന ബിന്ദു എന്ന മാതാവിന്റെ ദയനീയാവസ്ഥ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാര്‍ത്തയായിരുന്നു. അന്ന് ആ അമ്മയ്ക്കും മകള്‍ക്കും കൈത്താങ്ങുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

ഈ അമ്മ ഇപ്പോള്‍ വീണ്ടും ലൈവ് വീഡിയോയുമായി സമൂഹമാധ്യമത്തെലത്തിയിരിക്കുകയാണ്. വേറൊന്നിനുമല്ല. സഹായിക്കാനെന്ന പേരില്‍ ലൈംഗികച്ചുവയോടെ സംസാരിച്ച മാനസിക രോഗിയെ തുറന്നു കാട്ടാന്‍.



സഹായിക്കാനെന്നു പറഞ്ഞ് വിളിച്ച പ്രവാസി മലയാളിയാണ് ദുരിതക്കയത്തില്‍ അകപ്പെട്ട ഈ അമ്മയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചത്. വാട്ട്‌സ് ആപ്പില്‍ വിളിച്ച ശേഷം കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ വീഡിയോ കാളും ചെയ്തു. മൂത്ത മകളാണ് ഫോണെടുത്തത്. എന്നാല്‍ ഫേണ്‍ എടുത്തയുടന്‍ ഇയാല്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

'966505106788' എന്ന നമ്പറില്‍ നിന്നാണ് കാള്‍ വന്നതെന്നാണ് ബിന്ദു പറയുന്നത്. ഫോണ്‍ കട്ട് ചെയ്തതിനു പിന്നാലെ അശ്ലീലം നിറഞ്ഞ വഷളന്‍ സന്ദേശങ്ങളെത്തി. പിന്നെ തുരുതുരാ വീഡിയോ കാളുകളും. പണം എത്ര വേണമെങ്കിലും തരാം. നഗ്നത കാട്ടണമെന്നാണ് ഇയാള്‍ നിരന്തരം അയയ്ക്കുന്ന മെസേജുകളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനെതിരെ ബിന്ദു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ ബിന്ദു ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
First published: August 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍