• HOME
  • »
  • NEWS
  • »
  • crime
  • »
  • BINEESH KODIYERI ARGUED THAT MOST OF THE MONEY IN THE ACCOUNT CAME FROM THE FISH AND VEGETABLE TRADE

അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നത് മീൻ, പച്ചക്കറി വ്യാപാരത്തിലൂടെയെന്ന് ബിനീഷ് കോടിയേരി

ലഹരിമരുന്ന് കേസിലും കള്ളപ്ഫണം വെളുപ്പിക്കൽ കേസിലും ഒന്നാം പ്രതിയായ അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിയെ കുടുക്കിയത്.

ബിനീഷ് കോടിയേരി

ബിനീഷ് കോടിയേരി

  • Share this:
    ബെംഗളുരു: അക്കൗണ്ടില്‍ കൂടുതല്‍ പണം വന്നത് മീൻ-പച്ചക്കറി വ്യാപാരത്തിലൂടെയെന്ന് ബിനീഷ് കോടിയേരിയുടെ വാദം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നൽകിയ ജാമ്യപേക്ഷയിൽ കര്‍ണാടക ഹൈക്കോടതി നടന്ന വാദത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. പച്ചക്കറി-മത്സ്യ മൊത്തവ്യാപാരത്തിലൂടെയാണ് വൻതോതിതുള്ള തുക അക്കൌണ്ടിലേക്കു വന്നതെന്നും ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. അതേസമയം ബിനീഷിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഒരാഴ്ചത്തേക്ക് മാറ്റി. കേസില്‍ വിശദമായ വാദം ആവശ്യമാണെന്ന് ചുണ്ടിക്കാട്ടിയ കോടതി ഏഴു മാസത്തെ ജയില്‍വാസം ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും വ്യക്തമാക്കി.

    കാന്‍സര്‍ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് കോടിയേരി ജാമ്യാപേക്ഷ നൽകിയത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നേരത്തെ ബിനീഷ് ഹാജരാക്കിയിരുന്നു. ബിനീഷിന്റെ ജാമ്യപേക്ഷ എന്‍ഫോഴ്‌സ്‌മെന്റ് പ്രത്യേക കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.

    എന്നാല്‍ വിശദമായ വാദം കേള്‍ക്കേണ്ട കേസാണിതെന്നും ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ സമയം ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു. ബിനീഷ് ഏഴുമാസമായി ജയിലിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ബിനീഷിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടത്.

    Also Read-Covid 19 | ബി.1.167 കോവിഡ് വകഭേദത്തെ ഇന്ത്യന്‍ വകഭേദം എന്ന് വിളിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍

    ബിനീഷിന്റെ അക്കൗണ്ടില്‍ കള്ളപ്പണം ഇല്ലെന്നും പച്ചക്കറി, മാത്സ്യ മൊത്തക്കച്ചവടത്തില്‍ നിന്ന് ലഭിച്ച പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നും അഭിഭാഷകന്‍ പറഞ്ഞു. അവധിക്ക് ശേഷം ജാമ്യപേക്ഷ ലിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു. എന്നാല്‍ ബുധനാഴ്ച ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മേയ് 19 ന് കേസ് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

    Also Read-Eid-ul-Fitr 2021 | 'ദയയുടെയും സാഹോദര്യത്തിന്‍റെയും ദിവ്യപ്രകാശം എന്നെന്നും നമ്മെ നയിക്കട്ടെ'; ഈദ് ആശംസിച്ച് കേരള ഗവർണർ

    അതേസമയം നേരത്തെ രണ്ടു തവണ ബെംഗഗളൂരു പ്രത്യേക കോടതി ജാമ്യാപേക്ഷവ തള്ളിയിരുന്നു. കഴിഞ്ഞവര്‍ഷം ഒകടോബര്‍ 29നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. നവംബര്‍ 11 മുതല്‍ ബിനീഷ് പരപ്പന അഗ്രഹാര സംന്‍ട്രല്‍ ജയിലിലാണ്.

    ലഹരിമരുന്ന് കേസിലും കള്ളപ്ഫണം വെളുപ്പിക്കൽ കേസിലും ഒന്നാം പ്രതിയായ അനൂപ് മുഹമ്മദുമായി നടത്തിയ പണമിടപാടാണ് ബിനീഷ് കോടിയേരിയെ കുടുക്കിയത്. 2012 മുതൽ ഇവർ തമ്മിൽ പണമിടപാട് നടത്തിയിരുന്നതായി ഇ ഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ ആദായനികുതിയ റിട്ടേൺ സമർപ്പിച്ചതിലും ബിനീഷ് കോടിയേരി തിരിമറി നടത്തിയതായി ഇ ഡി ആരോപിക്കുന്നുണ്ട്. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ 5.19 കോടി രൂപയുടെ വരുമാനത്തിൽ 3.95 കോടി രൂപയുടെ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു.
    Published by:Anuraj GR
    First published:
    )}