നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബിനോയ് കോടിയേരി മൂന്നുദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പൊലീസ്

  ബിനോയ് കോടിയേരി മൂന്നുദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പൊലീസ്

  അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

  ബിനോയ് കോടിയേരി

  ബിനോയ് കോടിയേരി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം ഊർജിതമാക്കിയ മുംബൈ പൊലീസ്. മൂന്നു ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടു. പൊലീസിനെ സമീപിക്കുന്നതിന് മുമ്പ് യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്ത് വന്നു. എന്നാൽ വാർത്തയോട് ഔദ്യോഗിക പ്രതികരണത്തിന് കേന്ദ്രനേതൃത്വം തയ്യാറായിട്ടില്ല. വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയും പ്രതികരിച്ചില്ല.

   72 മണിക്കൂറിനകം ഹാജരാകണമെന്നാണ് മുംബൈ പൊലീസ് ബിനോയ് കോടിയേരിയോട് ആവശ്യപ്പെട്ടത്. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചു. അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായാണ് സൂചന. അതേസമയം പൊലീസിനെ സമീപിക്കുന്നതിന് മുമ്പ് യുവതി സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്ത് വന്നു.

   ജൂൺ 13 നാണ് ബിനോയ്‌ കോടിയേരിക്കെതിരായ യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ രണ്ട് മാസം മുൻപ് തന്നെ യുവതി സിപിഎം കേന്ദ്ര നേതാക്കൾക്ക് പരാതി നൽകിയിരുന്നു എന്നാണ് സൂചന. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്നായിരുന്നു പരാതി. വ്യക്തിപരമായ വിഷയമായതിനാൽ അനൗപചാരിക ചർച്ചകളാണ് നടന്നത്. യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. ഇക്കാര്യത്തിൽ പാർട്ടി ഇടപെടേണ്ടതില്ല എന്നും, ബിനോയ്‌ കോടിയേരി വ്യക്തിപരമായി തന്നെ നേരിടട്ടെ എന്നുമുള്ള നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. നേതാക്കൾ ആരും വിഷയത്തിൽ ഇടപെടരുതെന്നും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതായാണ് വിവരം.

   നേരത്തെ ബിനോയ്‌ കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണത്തിൽ പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി ലഭിച്ചഘട്ടത്തിൽ കേന്ദ്ര നേതൃത്വം കോടിയേരി ബാലകൃഷ്‌ണനിൽ നിന്നും വിശദീകരണം തേടിയിരുന്നു. ബിനോയ് കോടിയേരിക്കെതിരായ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

   First published:
   )}