ബിനോയ്ക്കെതിരെ തെളിവുകൾ ശക്തമെന്ന് പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്
ബിനോയ്ക്കെതിരെ തെളിവുകൾ ശക്തമെന്ന് പൊലീസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്
ബിനോയ്ക്കെതിരെ എമിഗ്രേഷന്‍ വിഭാഗം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇന്ന് ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത്. അതേസമയം ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയ്രി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ദിന്‍ഡോഷി സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ബിനോയ്ക്കെതിരെ എമിഗ്രേഷന്‍ വിഭാഗം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇന്ന് ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത്. അതേസമയം ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് മുംബൈ പൊലീസ് വക്താവ് മഞ്ജുനാഥ് സിന്‍ഗെ പറഞ്ഞു
പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കേസില്‍ ഡി.എന്‍.എ ടെസ്റ്റ് വേണ്ടി വരുമെന്നും ബിനോയ്ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേരളത്തില്‍ നടത്തിയ തെരച്ചിലിലും ബിനോയിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഇന്നലെ ബിനോയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
അതിനിടെ, ബിനോയിയുടെയും മകന്റെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തി പരാമര്‍ശങ്ങളോടെ പ്രചരിപ്പിച്ചതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. ബിനോയിയുടെ ഭാര്യ ഡോ.അഖില നല്കിയ പരാതിയിലാണ് നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.