നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • സ്പെഷ്യൽ ക്ലാസെടുക്കാനെത്തിയ ബയോളജി അധ്യാപകൻ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി; 40കാരൻ അറസ്റ്റിൽ

  സ്പെഷ്യൽ ക്ലാസെടുക്കാനെത്തിയ ബയോളജി അധ്യാപകൻ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ പരാതി; 40കാരൻ അറസ്റ്റിൽ

  ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊൽക്കത്ത: ബയോളജി സ്പെഷ്യൽ ക്ലാസ് എടുക്കാൻ വീട്ടിലെത്തിയ അധ്യാപകൻ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കൊൽക്കത്തയിലാണ് സംഭവം. പരീക്ഷയ്ക്ക് മുന്നോടിയായി പത്താം ക്ലാസ് വിദ്യാർഥിനിക്ക് പാഠഭാഗങ്ങൾ വിശദീകരിച്ചു നൽകാനാണ് ട്യൂഷൻ അധ്യാപകൻ കൂടിയായ 40കാരൻ വീട്ടിലെത്തിയത്. ക്ലാസ് എടുക്കുന്നതിനിടെ ഇയാൾ പെൺകുട്ടിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയും, സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയുമായിരുന്നു. വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

   ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകൻ ചുംബിക്കുകയും സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തതായി പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അധ്യാപകനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

   വയനാട്ടിലെ 38കാരിയെ പീഡിപ്പിച്ചത് ചാരിറ്റിയുടെ മറവിൽ; മൂന്നു പ്രതികളും റിമാൻഡിൽ

   കൽപ്പറ്റ: വയനാട് സീതാമൌണ്ട് സ്വദേശിനിയായ 38കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ചാരിറ്റിയുടെ മറവിലെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്കും മകനും ചികിത്സാ സഹായത്തിനായി പ്രതികളിൽ ഒരാൾ സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിക്കുന്ന വീഡിയോ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.

   സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്പലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫു റഹ്‌മാന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയാണ് 38കാരിയെ മൂന്നു പേരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്.

   എറണാകുളത്തെ ആശുപത്രിയിൽ വിദഗ്ദ്ധ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞാണ് യുവതിയെ പുൽപ്പള്ളിയിൽ നിന്ന് കൊണ്ടുവന്നത്. ഒരു ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷമാണ് യുവതിയെ മൂന്നു പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

   യുവതിയുടെ പരാതിയിൽ വിശദമായി അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയ വഴി ചാരിറ്റി പ്രവർത്തനം നടത്തുന്നവരിൽ ശ്രദ്ധേയനായ ഷംഷാദ് വയനാട് ഉൾപ്പടെയുള്ള മൂന്നു പേരും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. മൂന്നു പേരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

   യുവതിയുടെ മകന് രക്തത്തിൽ ബാധിക്കുന്ന ഗുരുതര രോഗമുണ്ടെന്നും യുവതിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഷംഷാദ് വയനാട്, യുവതിയുടെയും മകന്‍റെയും ചികിത്സയ്ക്കായി 55 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ മകന്‍റെയും ചികിത്സയ്ക്കായി നാട്ടിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച വിവരവും അവരുടെയും പ്രതികരണവും ഷംഷാദ് വയനാട് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}