സ്വത്തിനായി അമ്മയെ കൊന്നു; കൊലക്കൂലി ചോദിച്ചതിന് സുഹൃത്തിനെയും: ഇരട്ടക്കൊലയെ കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നത്

ബിർജുവിന്റെ അമ്മ ജയവല്ലിയുടെ കൊലപാത കം മറയ്ക്കുന്നതിനാണ് കൊലയ്ക്ക് കൂട്ടു നിന്ന സുഹൃത്ത് ഇസ്മയിലിനെ കൊലപ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: January 16, 2020, 12:44 PM IST
സ്വത്തിനായി അമ്മയെ കൊന്നു; കൊലക്കൂലി ചോദിച്ചതിന് സുഹൃത്തിനെയും: ഇരട്ടക്കൊലയെ കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നത്
കൊല്ലപ്പെട്ട ജയവല്ലിയും ഇസ്മയിലും
  • Share this:
കോഴിക്കോട്: 2017ൽ ചാലിയത്തും മുക്കത്തും മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയ കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് മുക്കം സ്വദേശി ബുർജുവാണ് പിടിയിലായിരിക്കുന്നത്. ബിർജുവിന്റെ അമ്മ ജയവല്ലിയുടെ കൊലപാത കം മറയ്ക്കുന്നതിനാണ് കൊലയ്ക്ക് കൂട്ടു നിന്ന സുഹൃത്ത് ഇസ്മയിലിനെ കൊലപ്പെടുത്തിയത്.

also read:കൊല മറയ്ക്കാൻ വീണ്ടും കൊല: മുറിച്ചുമാറ്റിയ നിലയിൽ തലയും ശരീര ഭാഗങ്ങളും കണ്ടെത്തിയ സംഭവം ചുരുളഴിയുന്നു

രണ്ടര വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ബുർജുവിനെ ക്രൈംബ്രാഞ്ച് കുടുക്കിയത്. ചാലിയത്തുനിന്നും മുക്കത്തുനിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ ഇസ്മയിലിന്‍റേതാണെനന്ന് തിരിച്ചറിഞ്ഞിരുന്നു.

സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് പറയുന്നത്; സ്വത്തുക്കൾക്കു വേണ്ടി അമ്മയെ കൊലപ്പെടുത്താൻ ബിർജു ഇസ്മയിലിന്റെ സഹായം തേടിയിരുന്നു. ഇരുവരും ചേർന്ന് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കുകയായിരുന്നു. എന്നാൽ കൊലപാതകത്തിനു ശേഷം പണത്തിനായി ഇസ്മയിൽ ബിർജുവിനെ നിരന്തരം ശല്യപ്പെടുത്തി. കൊലപാതക രഹസ്യം ഇസ്മയിൽ പുറത്തു പറയുമെന്ന ഭയമാണ് ഇസ്മയിലിന്‍റെ കൊലയിലേക്ക് നയിച്ചത്.

ഇസ്മയിലിനെ വിളിച്ചു വരുത്തി മദ്യം നൽകിയ ശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതിനുശേഷം ശരീര ഭാഗങ്ങൾ മുറിച്ച് ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിനു ശേഷം തമിഴ്നാട്ടിലേക്കു കടന്ന ബുർജുവിനെ പിന്തുടർന്ന് ക്രൈംബ്രാഞ്ച് അവിടെയെത്തിയെങ്കിലും പിടിക്കാനായില്ല. കഴിഞ്ഞ ദിവസം മുക്കത്തുവെച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്.

ഇസ്മയിലിന്റെ സുഹൃത്തുക്കളിലേക്കു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒരു കൊലപാതകം നടത്തിയിരുന്നെന്നും അതിൽനിന്നു പണം ലഭിക്കാനുണ്ടെന്നും മനസ്സിലാക്കിയത്. ഇത് ബുർജുവിലേക്ക് അന്വേഷണസംഘത്തെ എത്തിച്ചെന്നും ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി പറഞ്ഞു.
Published by: Gowthamy GG
First published: January 16, 2020, 12:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading