• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്; കന്യാസ്ത്രീയുടെ പരാതിയെക്കുറിച്ച് അറിയാമെന്നും വെളിപ്പെടുത്തല്‍

News18 Malayalam
Updated: July 13, 2018, 5:14 PM IST
മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്; കന്യാസ്ത്രീയുടെ പരാതിയെക്കുറിച്ച് അറിയാമെന്നും വെളിപ്പെടുത്തല്‍
News18 Malayalam
Updated: July 13, 2018, 5:14 PM IST
തിരുവനന്തപുരം: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതിയെക്കുറിച്ച് അറിയാമായിരുന്നെന്ന് സമ്മതിച്ചുള്ള മദര്‍ സുപ്പീരിയറിന്റെ കത്ത് പുറത്ത്.

ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നു കാട്ടി കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയറിനു നല്‍കിയ പരാതിക്കുള്ള മറുപടിക്കത്തിലാണ് ഫാങ്കോ മുളയ്ക്കലിനെതിരായ ആരോപണം താന്‍ അറിഞ്ഞിരുന്നെന്ന് സമ്മതിച്ചിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് ന്യൂസ് 18 മലയാളത്തിന് ലഭിച്ചു.

2018 കഴിഞ്ഞ ഏപ്രില്‍ 23-നാണ് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്കു കത്തയച്ചത്. ഈ കത്തിനുള്ള മറുപടി മേയ് അഞ്ചിനാണ് മദര്‍ സുപ്പീരിയര്‍ നല്‍കിയത്. ഈ കത്തില്‍ കന്യാസ്ത്രീയ്ക്ക് ബിഷപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് അറിയാമെന്നു വ്യക്തമാക്കിയിരിക്കുന്നത്. ബിഷിപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന താന്‍ എങ്ങനെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നാണ് മദര്‍ സുപ്പീരിയര്‍ ചോദിക്കുന്നത്.

സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ബിഷപ്പ് ഫ്രാങ്കോയുടെ മേല്‍നേട്ടത്തിലും സഹായത്തിലുമാണ്. സഭയുടെ മുന്നോട്ടുള്ള പോക്കിനും ബിഷപ്പിന്റെ സഹായം കൂടിയേ തീരൂ. ആ സാഹചര്യത്തില്‍ ബിഷപ്പുമായി കന്യാസ്ത്രീയ്ക്ക് വ്യക്തിപരമായ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരസ്പരം ചര്‍ച്ച ചെയ്തു പരിഹരിക്കണം. സഭിയുടെ പേര് മോശമാക്കുന്ന തരത്തിലുള്ള സമീപനം കന്യാസ്ത്രീയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന ഉപദേശവും മദറിന്റെ കത്തിലുണ്ട്.

കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ക്ക് അയച്ച കത്തിലും ബിഷപ്പിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ബിഷപ്പിന്റെ ഓരോ ഇടപെടലിലും മദറിന്റെ മൗനസമ്മതം ഉണ്ടായിരുന്നെന്നും കത്തില്‍ ആരോപിക്കുന്നു. നിരവധി കന്യാസ്ത്രീകളുടെ പരീക്ഷ മുടക്കുന്ന സാഹചര്യം വരെ ഉണ്ടായി. കന്യാസ്ത്രീകളുടെ തിരുവസ്ത്രം ഊരിക്കുമെന്ന് ബിഷപ് ഭീഷണി മുഴക്കി. ആരോപണങ്ങളുടെ പേരില്‍ നിങ്ങളുടെ മുന്നില്‍ നഗ്‌നതാ പരിശോധനയ്ക്കു വരെ തന്റെ സഹോദരിക്കു നില്‍ക്കേണ്ടിവന്നെന്നും സഹോദരി നല്‍കിയ പരാതിയിലുണ്ട്. കന്യാസ്ത്രീയുടെ സഹോദരിയുടെ പരാതിയും മദര്‍ സുപ്പീരിയര്‍ നല്‍കിയ മറുപടിക്കത്തും പുറത്തു വന്ന സാഹചര്യത്തില്‍ കേസില്‍ മദര്‍ സുപ്പീരിയറിനെയും പൊലീസിനു ചോദ്യം ചെയ്യേണ്ടിവരും.

ഇതിനിടെ പരാതിയുമായി ബന്ധപ്പെട്ട് ജലന്ധര്‍ രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലെത്തി അന്വേഷണം സംഘം തെളിവെടുപ്പ് നടത്തി. സഭ വിട്ടുപോയ ഒരു കന്യാസ്ത്രീയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇരയെ അപമാനിക്കുന്ന തരത്തില്‍ ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ രംഗത്തിറങ്ങിയിട്ടും ഫ്രാങ്കോ മുളയ്ക്കലില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തയാറായില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

 
First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...