• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബിറ്റ്കോയിൻ ഉപയോഗിച്ച് 485 കോടിയുടെ ഇടപാട്: മലപ്പുറം സ്വദേശി ഡെറാഡൂണിൽ മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം

രണ്ടുമാസം മുമ്പ് ഷുക്കൂർ എന്നയാളെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയതായും നിരന്തരം പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം

news18-malayalam
Updated: September 2, 2019, 7:52 AM IST
ബിറ്റ്കോയിൻ ഉപയോഗിച്ച് 485 കോടിയുടെ ഇടപാട്: മലപ്പുറം സ്വദേശി ഡെറാഡൂണിൽ മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് കുടുംബം
പ്രതീകാത്മക ചിത്രം
news18-malayalam
Updated: September 2, 2019, 7:52 AM IST
മലപ്പുറം: ബിറ്റ്കോയിൻ സാമ്പത്തിക തർക്കത്തെ തുടർന്ന് മലപ്പുറം സ്വദേശി ഡെറാഡൂണിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ബുധനാഴ്ച ആണ് പുലാമന്തോൾ പാലൂർ സ്വദേശി ഷുക്കൂർ ഡെറാഡൂണിൽ വച്ച് കൊല്ലപ്പെട്ടത്. സംഭവത്തിൽ 5 പേരെ ഡെറാഡൂൺ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

രണ്ടുമാസം മുമ്പ് ഷുക്കൂറിനെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയതായും നിരന്തരം പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഡെറാഡൂണിൽ വച്ചായിരുന്നു കൊലപാതകം. മൃതദേഹം ഇടതു ചൂണ്ടു വിരൽ മുറിച്ചു മാറ്റിയ അവസ്ഥയിലായിരുന്നു. ശനിയാഴ്ച ആണ് മൃതദേഹം സ്വദേശമായ പാലൂരിൽ കൊണ്ടുവന്ന് സംസ്കരിച്ചത്. ബിറ്റ്കോയിൻ ഇടപാടിൽ രണ്ടു വർഷം കൊണ്ട് 485 കോടിയുടെ ഇടപാട് നടന്നുവെന്നാണ് വിവരം. ഇടപാടിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.

തകർന്ന തലയോട്; കരളിൽ തറച്ച് വാരിയെല്ല്: പ്രണയവിവാഹം കലാശിച്ചത് യുവതിയുടെ ദാരുണ മരണത്തിൽ

സംഭവത്തിൽ ഷുക്കൂറിന്റെ സുഹൃത്തുക്കളായ അഞ്ച് മഞ്ചേരി സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇനി അഞ്ച് പേർ പിടിയിലാകാനുണ്ട്. ഗൂഢാലോചന ഉൾപ്പടെ പുറത്തു കൊണ്ടു വരാൻ സമഗ്ര അന്വേഷണം വേണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കൊലപാതകം അന്വേഷിക്കുന്നത് ഡെറാഡൂൺ പോലീസ് ആണ്. ഇപ്പൊൾ കസ്റ്റഡിയിൽ ഉള്ള പ്രതികളുമായി ഇവർ അടുത്ത ആഴ്ച നാട്ടിൽ എത്തമെന്നാണ് സൂചന. അതേസമയം സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും കേരള പോലീസിന് കിട്ടിയിട്ടില്ല.
First published: September 2, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...