നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പരാജയപ്പെട്ട എൽഡിഎഫ് വനിതാ സ്ഥാനാർഥിയെ ആഹ്ലാദപ്രകടനത്തിനിടെ വീടുകയറി ആക്രമിച്ചു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    പരാജയപ്പെട്ട എൽഡിഎഫ് വനിതാ സ്ഥാനാർഥിയെ ആഹ്ലാദപ്രകടനത്തിനിടെ വീടുകയറി ആക്രമിച്ചു; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

    വീടിന് മുന്നിലിട്ട് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതോടെയാണ് ബിജെപി പ്രവർത്തകരായ മൂന്നുപേർ തന്നെയും ഭർത്താവിനെയും ആക്രമിച്ചതെന്ന് സുമ സുരേഷ് പൊലീസിനോട് പറഞ്ഞു

    News18 Malayalam

    News18 Malayalam

    • Share this:
      കൊല്ലം: കൊട്ടാരക്കര ഓടനാവട്ടത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച വനിതാ സ്ഥാനാർഥിയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിലായി. ഓടനാവട്ടം തുറവൂർ അരുൺ ഭവനിൽ അജയന്‍റെ മകൻ അനീഷ്(27) ആണ് അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

      സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വെളിയം പഞ്ചായത്തിലെ ചെപ്ര വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി തുറവൂർ സുരേഷ് ഭവനിൽ സുമ സുരേഷും ഭർത്താവ് സുരേഷ് കുമാറുമാണ് ആക്രമിക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്ന ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം.

      Also Read- കൊല്ലത്ത് ആര് മേയറാകും?; സിപിഎമ്മിൽ മേയർ ചർച്ച; കോൺഗ്രസിൽ പരാജയത്തെച്ചൊല്ലി കലഹം

      വീടിന് മുന്നിലിട്ട് പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതോടെയാണ് ബിജെപി പ്രവർത്തകരായ മൂന്നുപേർ തന്നെയും ഭർത്താവിനെയും ആക്രമിച്ചതെന്ന് സുമ സുരേഷ് പൊലീസിനോട് പറഞ്ഞു. വീട്ടിലേക്കു ഓടിവന്ന ബിജെപി പ്രവർത്തകർ ഭർത്താവിനെ മർദ്ദിച്ചു. ഇതു തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെയും മർദ്ദിച്ചതെന്ന് സുമ സുരേഷ് പറഞ്ഞു. അക്രമത്തിൽ പരിക്കേറ്റ ഇരുവരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

      സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാളെ ഇതിനോടകം പിടികൂടിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൂയപ്പള്ളി പൊലീസ് അറിയിച്ചു.
      Published by:Anuraj GR
      First published:
      )}