നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഓട്ടോറിക്ഷയിൽ ചാരായ വിൽപ്പന നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

  ഓട്ടോറിക്ഷയിൽ ചാരായ വിൽപ്പന നടത്തിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

  നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പോലീസ് നടത്തിയ നീക്കത്തിലാണ് സുധീഷ് പിടിയിലായത്

  Sumesh

  Sumesh

  • Share this:
   സിദ്ദിഖ് പന്നൂർ

   കോഴിക്കോട്: ഓട്ടോറിക്ഷയില്‍ ചാരായ വില്‍പ്പന നടത്തിയിരുന്ന ബി ജെ പി പ്രവര്‍ത്തകൻ അറസ്റ്റിലായി. അണ്ടോണ ചക്കിക്കാവ് മുരംപിടിക്കുന്നുമ്മല്‍ സുധീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന മുക്കാല്‍ ലിറ്റര്‍ ചാരായം പോലീസ് പിടിച്ചെടുത്തു.

   ചക്കിക്കാവ് പ്രദേശത്ത് വ്യാജ വാറ്റും വല്‍പ്പനയും വ്യാപകമാണെന്ന് നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ താമരശ്ശേരി പോലീസ് പരിശോധന നടത്തിയപ്പോള്‍ സുധീഷിന്റെ വീടിന് സമീപത്തുനിന്ന് വ്യാജവാറ്റ് കണ്ടെത്തിയിരുന്നു. അന്ന് ആരെയും പിടികൂടിയിരുന്നില്ല. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരി പോലീസ് നടത്തിയ നീക്കത്തിലാണ് സുധീഷ് പിടിയിലായത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

   നവവധുവിനെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം

   മലപ്പുറം: നവവധുവിനെ ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. യുവതി തന്നെയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആരോപിച്ചത്. സ്വാധീനത്തിന് വഴങ്ങി പോലിസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യുവതി ആരോപിച്ചു. ഒതുക്കങ്ങൽ സ്വദേശിയായ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
   യുവതിയുടെ പീഡന പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് ക്രൈം 65/ 21 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോട്ടക്കല്‍ സ്വദേശിയായ യുവാവുമായി 2020 ഏപ്രില്‍ അഞ്ചിനായിരുന്നു യുവതിയുടെ വിവാഹം നടന്നത്. അതിനു ശേഷം കോട്ടക്കലിലുള്ള ഭര്‍തൃവീട്ടില്‍വച്ചും ഒതുക്കങ്ങലിലുള്ള സ്വന്തം വീട്ടില്‍ വച്ചും ഭര്‍ത്താവ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി പരാതി നൽകിയത്. ഈ പരാതിയിൽ ഐപിസി 377 വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തിരിക്കുന്നത്.

   പീഡന പരാതി കൂടാതെ സ്ത്രീധനമായി നൽകിയ 44 പവൻ സ്വർണം ഭർത്താവും വീട്ടുകാരും ചേർന്ന് അവരുടെ ആവശ്യങ്ങൾക്കായി എടുത്തുകൊണ്ടുപോയതായും യുവതി ആരോപിക്കുന്നു. ഇതിനുശേഷവും കൂടുതൽ പണം നൽകണമെന്ന് ആവശ്യപ്പെട്ട് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു. ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിന് ഐപിസി 498 എ, 406, 323 വകുപ്പുകള്‍ പ്രകാരവും കേസ് നിലവിലുണ്ട്.

   Also Read- വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ; തടയാൻ ശ്രമിച്ച ഭർത്താവിനെ മർദ്ദിച്ചതായും പരാതി

   എന്നാൽ ഈ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം. ഭരണകക്ഷിയുടെ പ്രാദേശിക നേതാവായ ഒന്നാം പ്രതിയുടെ രാഷ്ട്രീയ, പണ സ്വാധീനത്തിന് വഴങ്ങി പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന് യുവതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രതികളെ മനപ്പൂര്‍വ്വം അറസ്റ്റ് ചെയ്യാതെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രതികളോടൊപ്പം ചേര്‍ന്ന് ഇരകള്‍ക്ക് നീതി നിഷേധിക്കുന്ന പൊലീസിന്റെ നിലപാട് കാരണം താനും കുടുംബവും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും യുവതി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
   Published by:Anuraj GR
   First published: