നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • BJP | ചാവക്കാട് ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു

    BJP | ചാവക്കാട് ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു

    പ്രവാസിയായ ബിജു മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്തു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്

    Biju

    Biju

    • Share this:
      രാജു ഗുരുവായൂർ

      തൃശൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി (BJP) പ്രവർത്തകനെ കുത്തിക്കൊന്നു (Murder). മണത്തല ചാപറമ്പ് കൊപ്പര വീട്ടിൽ ചന്ദ്രൻ മകൻ ബിജു (34) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ചാപറമ്പ് സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ചാണ് സംഭവം. ബൈക്കിൽ വന്ന മൂന്നുപേരാണ് ബിജുവിനെ കുത്തി വീഴ്ത്തിയത്. കൃത്യത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഓടികൂടിയ നാട്ടുകാർ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

      പ്രവാസിയായ ബിജു മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്തു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ചാപ്പറമ്പ് സെന്‍ററിൽ പെറ്റ്​സ്​ ഷോപ്പ്​ നടത്തിവരുകയായിരുന്നു. കൊലപാതകത്തിനുശേഷം അക്രമികൾ ബീച്ച് ഭാഗത്തേക്ക്​ വണ്ടിയോടിച്ച് പോയതായാണ് സൂചന. കൊലയാളികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും പൊലീസ് പരിശോധിക്കുന്നുണ്ട്. തങ്കമണിയാണ് മാതാവ്, ഭാര്യ റിയ.

      ടിക്കറ്റ് നൽകുമ്പോൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം; ബസ് കണ്ടക്ടർ അറസ്റ്റിൽ

      കൊല്ലം: പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ ബസിനുള്ളിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിലായി. കൊല്ലം ചിന്നക്കടയിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസ് കണ്ടക്ടർ തേവലക്കര താഴത്ത് കിഴക്കതില്‍ രാജേഷ് (34) ആണ് പോലീസ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായി കൊല്ലം ഈസ്റ്റ് പൊലീസ് അറിയിച്ചു. കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

      Also Read- മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ; ഇരുവരും റിമാൻഡിൽ
      .
      കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.45 മണിയോടെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം കവാടത്തിന് മുന്നിൽനിന്ന് ചിന്നക്കടയിലേക്ക് യാത്ര ചെയ്ത പെണ്‍കുട്ടിയ്ക്കു നേരെയാണ് അതിക്രമം ഉണ്ടായത്. പണം നല്‍കി ടിക്കറ്റ് ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് ടിക്കറ്റും ബാക്കി തുകയും നല്‍കുന്നതിനൊപ്പം ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്നു. ലൈംഗികപരമായ അതിക്രമം ഇയാൾ കുട്ടിക്കു നേരെ ആവർത്തിച്ചു. ഇതേത്തുടർന്ന് പെൺകുട്ടി ഇയാൾക്കെതിരെ പ്രതികരിച്ചു. അതിനു ശേഷം ചിന്നക്കട റൗണ്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷിന് പരാതി നൽകുകയും ചെയ്തു.

      പെണ്‍കുട്ടിയുടെ പരാതിയില്‍ ആശ്രാമം ചവറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അതുല്‍ എന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരഹൃദയത്തിൽ വെച്ച് പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായ സംഭവം ഗൌരവത്തോടെയാണ് പൊലീസ് കാണുന്നത്. ഇതേത്തുടർന്ന്, നഗരത്തിൽ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്. ആര്‍, എസ്.ഐ മാരായ രതീഷ്കുമാര്‍. ആര്‍, രജീഷ്, ഹരിദാസന്‍ എസ്. സി. പി. ഒ ബിന്ദു, സി. പി. ഓ അന്‍ഷാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
      Published by:Anuraj GR
      First published:
      )}