കോട്ടയം: പമ്പാടിയിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കൂട്ടിക്കൽ ടോപ്പ് സ്വദേശി അജീഷാണ് പിടിയിലായത്. പാമ്പാടിയിലെ ജൂവലറിയില്‍ നിന്നും നാലരപവന്റെ സ്വര്ണമാലയുമായിട്ടാണ് ഇയാള്‍ കടന്ന് കളഞ്ഞത്. സ്വര്‍ണ മാലകളുമായി ഓടി രക്ഷപ്പെടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ കടബാധ്യതകൾ പരിഹരിക്കാനും മാതാപിതാക്കളെ പരിചരിക്കാൻ പണം കണ്ടെത്താനുമായിരുന്നു മോഷണമെന്ന് അജീഷ് പൊലീസിനോട് പറഞ്ഞു. കൂട്ടിക്കലിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്.
സ്കൂട്ടറിലാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്. കടയിൽ എത്തിയ ശേഷം മാല കാണണമെന്ന് ആവശ്യപ്പെട്ടു. കടയുടമ രണ്ടു മാലകൾ കാട്ടിക്കൊടുത്തു. ഉടമ കടയുടെ ഉള്ളിലേക്ക് പോയ തക്കം നോക്കി നാലു പവന്റെ രണ്ടു മാലകളുമായി മോഷ്ടാവ് പുറത്തിറങ്ങി സ്കൂട്ടറിൽ കയറി കടന്നു കളയുകയായിരുന്നു.
മോഷണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു അജീഷ് എന്ന് പൊലീസ് പറയുന്നു. കറുകച്ചാലിലും സമാനമായ രീതിയില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.