ബിജെപി നേതാവിൽ നിന്ന് തോക്ക്; കടം കൊടുത്ത പണത്തിന് ഈടായി വാങ്ങിയതെന്ന് പാർട്ടി

ബിജെപി പ്രാദേശിക നേതാവായ വിജയനെ കുരുക്കുന്നതിനായി ഉണ്ടാക്കിയ സംഭവമാണെന്ന് നോബിൾ

News18 Malayalam | news18-malayalam
Updated: March 14, 2020, 6:34 PM IST
ബിജെപി നേതാവിൽ നിന്ന് തോക്ക്; കടം കൊടുത്ത പണത്തിന് ഈടായി വാങ്ങിയതെന്ന് പാർട്ടി
bjp
  • Share this:
കോട്ടയം: പള്ളിക്കത്തോട് നിന്നും പത്ത് തോക്കുകള്‍ പിടിച്ചെടുത്ത സംഭവത്തിലെ പ്രതിയെ ന്യായീകരിച്ച് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് നോബിള്‍ മാത്യു.

കേസിലെ പ്രതിയായ ളാക്കാട്ടൂർ സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ വിജയനെ കുരുക്കുന്നതിനായി ഉണ്ടാക്കിയ സംഭവമാണെന്ന് നോബിൾ ആരോപിച്ചു. കൂട്ടുപ്രതികള്‍ മനപൂര്‍വ്വം വിജയന്റെ വീട്ടില്‍ തോക്ക് സൂക്ഷിച്ചതാണ്. വിജയന്റെ പക്കല്‍ നിന്നും പണം കടംവാങ്ങിയശേഷം ഈടായി തോക്ക് വീട്ടില്‍ സൂക്ഷിയ്ക്കാൻ എൽപ്പിയ്ക്കുകയായിരുന്നു. നിലവിൽ പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിന്റെ ബോര്‍ഡംഗവും മുൻ അധ്യാപകനുമായിരുന്ന വിജയനെ രാഷ്ട്രീയ പ്രേരിതമായാണ് കേസില്‍ പ്രതി ചേര്‍ത്തിരിയ്ക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ പള്ളിക്കത്തോട് പഞ്ചായത്തില്‍ നിന്നും പാര്‍ട്ടി മത്സരിപ്പിയ്ക്കാനിരുന്ന സ്ഥാനാര്‍ത്ഥിയായിരുന്നു വിജയന്‍. നിലവിലെ സാഹചര്യത്തിലും വിജയനെ മത്സരിപ്പിയ്ക്കുമെന്നും നോബിള്‍ മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

You may also like:യാത്രകൾ പാടില്ലെന്ന നബി വചനം ഉദ്ധരിച്ച് പണ്ഡിതർ; കർമങ്ങൾ ചുരുക്കി ജുമുഅ ഖുതുബ [NEWS]ഇനിയുള്ള 30 ദിവസങ്ങൾ രാജ്യത്തിന് നിർണായകം [NEWS]യുഎഇ പ്രവാസികള്‍ ഇന്ത്യയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം [PHOTO]

തോക്ക് പിടിച്ചെടുത്ത കേസ് ആവശ്യമെങ്കില്‍ എന്‍.ഐ.എ അന്വേഷിയ്ക്കട്ടെ. പക്ഷെ ബി.ജെ.പി ഈ ആവശ്യം ഉന്നയിക്കില്ലെന്നും നോബിള്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് വിജയന്റെ വീട്ടില്‍ നിന്നും 10 തോക്കുകളും തോക്കു നിര്‍മ്മാണത്തിനുള്ള അനുബന്ധ സാമഗ്രികളും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളടക്കം അഞ്ചുപേര്‍ പിടിയിലായിരുന്നു. റിവോള്‍വറുകള്‍, തോക്കു നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍,വെടിയുണ്ടകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിരുന്നു. പ്രതികള്‍ റിമാന്‍ഡിലാണ്.
First published: March 14, 2020, 6:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading