ലക്നൗ: ബിജെപി മുൻ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖർ ആണ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. യുപിയിലെ ഭാഗ്പട്ട് ജില്ലയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. പ്രഭാത നടത്തത്തിനായിറങ്ങിയ സഞ്ജയെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. രണ്ട് തവണ വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു. കൃത്യം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തു നിന്നും കടന്നു കളയുകയും ചെയ്തു.
ചപ്രൗളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. കുറ്റവാളികളെ കണ്ടുപിടിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.
'ബിജെപി മുൻ ജില്ലാ സെക്രട്ടറി സഞ്ജയ് ഖോക്കർ പ്രഭാത സവാരിക്കിടെ വെടിയേറ്റ് മരിച്ചു.. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്.. ഈയടുത്തുണ്ടായ ഒരു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പരാതികൾ ഒന്നും ലഭിച്ചിട്ടില്ല.. കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്.. കൊലപാതകികൾ ഉടൻ തന്നെ പിടിയിലാകും' ഭാഗ്പട്ട് എസ്പി അജയ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു.
എന്നാൽ സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുപി സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. 'സംസ്ഥാനത്ത് ക്രമസമാധാന പരിപാലനം നടക്കുന്നില്ലെന്നാണ് ബിജെപി നേതാവിന്റെ കൊലപാതകം വ്യക്തമാക്കുന്നത്... യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മൂന്ന് വർഷത്തെ 'ജംഗിൾ രാജ്' കൊണ്ട് ജനങ്ങൾ മനംമടുത്ത അവസ്ഥയിലാണ്.. ഭരിക്കുന്ന പാർട്ടിയിലെ നേതാക്കൾ തന്നെ ഇങ്ങനെ കൊല്ലപ്പെടുമ്പോൾ സാധാരണക്കാരുടെ സുരക്ഷ ഊഹിക്കാവുന്നതേയുള്ളു എന്നാണ് യുപി കോണ്‍ഗ്രസ് കമ്മിറ്റി വക്താവ് അൻഷു അവസ്തി ന്യൂസ്18 നോട് പറഞ്ഞത്.
സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ പരാജയെപ്പട്ടുവെന്നും യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് വക്താവ് പ്രതികരിച്ചു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.