നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭർതൃ വീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ഭർതൃ വീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

  ഇതിനിടയിൽ മാർച്ച് മൂന്നിന് ആയുഷിന് വെടിയേറ്റിരുന്നു. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ അത് ആയുഷിന്റെ നാടകമാണെന്ന് കണ്ടെത്തുകയായിരുന്നു.

  അങ്കിത

  അങ്കിത

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനം നൊന്ത് ബിജെപി എം പിയുടെ മരുമകളുടെ ആത്മഹത്യ ശ്രമം. യു പിയിലെ കൗശൽ കിഷോർ എം പിയുടെ മരുമകൾ അങ്കിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈയിലെ ഞരമ്പ് മുറിച്ചാണ് അങ്കിത ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഞായറാഴ്ച രാത്രിയിൽ ആയിരുന്നു സംഭവം. നിലവിൽ ലഖ്നൗവിലെ ആശുപത്രിയിൽ ചികിത്സയിലാണ് അങ്കിത. ഇതിനിടെ അങ്കിത കൈയിൽ ബാൻഡേജുമായി ആശുപത്രി കിടക്കയിൽ
   ഇരിക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു.

   ആത്മഹത്യ ശ്രമത്തിന് മുമ്പായി അങ്കിത സമൂഹ മാധ്യമങ്ങളിൽ രണ്ടു വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയിൽ ഭർത്താവ് ആയുഷ്, എം പി കൗശൽ കിഷോർ, ഭർതൃമാതാവും എം എൽ എയുമായ ജയ് ദേവി, ആയുഷിന്റെ സഹോദരൻ എന്നിവർക്കാണ് തന്റെ മരണത്തിന്റെ ഉത്തരവാദിത്തമെന്ന് ഒരു വീഡിയോയിൽ അങ്കിത വ്യക്തമാക്കിയിരുന്നു. ആശുപത്രിയിൽ അങ്കിതയുടെ സുരക്ഷയ്ക്കായി വനിത പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.

   ഫേസ് ഷീൽഡും മാസ്കും കൈയുറയും ധരിച്ച് മുഖ്യമന്ത്രിയെത്തി; ധർമ്മടത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

   ആയുഷ് തന്നെ ഒറ്റിക്കൊടുത്തുവെന്നും വീഡിയോയിൽ അങ്കിത ആരോപിച്ചിരുന്നു. കൗശൽ കിഷോർ മോഹൻലാൽ - ഗഞ്ച് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം പിയാണ്. അങ്കിതയും ആയുഷും കഴിഞ്ഞ വർഷം ആയിരുന്നു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. എന്നാൽ, വീട്ടുകാർക്ക് വിവാഹത്തിൽ താൽപര്യം
   ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് ലഖ്നൗവിൽ തന്നെ വാടക വീട് എടത്ത് ഇരുവരും താമസിച്ചു വരികയായിരുന്നു.

   Explained | അടിമുടി മാറി ബംഗാളിലെ ഇടതുപക്ഷം; ചുവപ്പ് പുതയ്ക്കാൻ പരസ്യവാചകങ്ങളിലും മാറ്റം

   ഇതിനിടയിൽ മാർച്ച് മൂന്നിന് ആയുഷിന് വെടിയേറ്റിരുന്നു. എന്നാൽ, പിന്നീട് നടത്തിയ അന്വേഷണത്തിൽ അത് ആയുഷിന്റെ  നാടകമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ നിന്ന് മുങ്ങിയ ആയുഷിനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആയുഷിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാര്യ അങ്കിത തന്നെ വിവാഹം കഴിക്കാൻ ‘ഹണി ട്രാപ്പ്’ നടത്തിയെന്നും ആയുഷ് നേരത്തെ ആരോപിച്ചിരുന്നു.
   Published by:Joys Joy
   First published:
   )}