• HOME
  • »
  • NEWS
  • »
  • crime
  • »
  • സോളാര്‍ പീഡനക്കേസ്: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

സോളാര്‍ പീഡനക്കേസ്: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

രാവിലെ 8.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് 12.30വരെ നീണ്ടു

  • Last Updated :
  • Share this:
    തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഹാജരാകാന്‍ സിബിഐ അബ്ദുള്ളക്കുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 8.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് 12.30വരെ നീണ്ടു. ചോദ്യം ചെയ്യലുമായി പ്രതികരിക്കാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല. 2013 ൽ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് സോളാർ കേസിലെ പ്രതിയുടെ പരാതി.

    Also Read- KSRTC ജീവനക്കാർ മർദിച്ച സംഭവം; അ‍ഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്

    സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എം പി, മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കളെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയിലും അനില്‍കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാ‍ർ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്.

    Also Read- തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് മർദനം; തല്ലിയത് അഞ്ചു സഹപാഠികള്‍ ചേര്‍ന്ന്

    അതേസമയം, പീഡന കേസിൽ ഹൈബി ഈഡൻ എം പിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. തെളിവില്ലെന്ന് കണ്ടെത്തിയാണ് കേസ് സിബിഐ സംഘം കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. സോളാര്‍ പദ്ധതി നടപ്പാക്കാൻ സഹായം വാഗ്ദാനം ചെയ്ത് എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ച് വരുത്തി ഹൈബി ഈഡൻ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സോളാര്‍ കേസ് പ്രതിയുടെ പരാതി.

    Also Read- തന്റെ നഗ്നചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഡോക്ടറെ പ്രതിശ്രുത വധു തല്ലിക്കൊന്നു

    നാല് വർഷത്തോളം കേരള പൊലീസ് അന്വേഷിച്ചിട്ടും സോളാർ ലൈംഗിക പീഡന പരാതിയിൽ തെളിവ് കണ്ടെത്താനായിരുന്നില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് കേസ് സിബിഐക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ നടപടി അന്ന് വൻ രാഷ്ട്രീയ വിവാദവുമായി. പരാതി വ്യാജമാണെന്ന നിലപാടാണ് കോൺഗ്രസ് തുടക്കം മുതൽ സ്വീകരിച്ചിരിക്കുന്നത്.
    Published by:Rajesh V
    First published: