• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ ബിജെപി നേതാവും, നടപടിയുമായി പാർട്ടി

ഇരുപതുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ ബിജെപി നേതാവും, നടപടിയുമായി പാർട്ടി

'ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇത്തരം പ്രവർത്തകർക്ക് ബിജെപിയിൽ സ്ഥാനമില്ല. ഈ സ്വഭാവത്തെയും കുറ്റകൃത്യത്തെയും പാർട്ടി ശക്തമായി അപലപിക്കുന്നു.

Image for representation.

Image for representation.

  • Last Updated :
  • Share this:
    ഭോപ്പാൽ: ഇരുപതുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികളെ തിരഞ്ഞ് പൊലീസ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഷഹ്ദോൾ സ്വദേശിയായ യുവതിയെ നാലു പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഒരു ബിജെപി നേതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.  ഒളിവിൽ പോയ ഇവർക്കായി തിരച്ചിൽ നടക്കുകയാണ്.

    Also Read-വിവാഹച്ചടങ്ങിൽ റൊട്ടിക്കായി പരത്തിയ മാവിൽ 'തുപ്പി'; വീഡിയോ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റിൽ

    യുവതിയെ തട്ടിക്കൊണ്ടു പോയ സംഘം ജതിപുർ സ്റ്റേഷൻ പരിധിയിൽ വരുന്ന ഗഡാഘട്ട് മേഖലയിലെ ഒരു ഫാം ഹൗസിലാണ് ഇവരെയെത്തിച്ചത്. തുടർന്ന് ബലപ്രയോഗത്തിലൂടെ മദ്യം കഴിപ്പിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് ഷഹ്ദോൾ എഎസ്പി മുകേഷ് വൈഷ് അറിയിച്ചത്. ഫെബ്രുവരി 18-19 തീയതികളിലായി ആയിരുന്നു ലൈംഗിക അതിക്രമം അരങ്ങേറിയത്. ഫെബ്രുവരി ഇരുപതിന് ഇവരെ വീടിന് മുന്നിൽ കൊണ്ടുവന്ന് ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു.

    Also Read-പതിനാറുകാരിയായ മകളെ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിന് മുപ്പത് വർഷം കഠിന തടവ്

    'ഫെബ്രുവരി ഇരുപതിന് യുവതിയെ പ്രതികൾ തന്നെ അവരുടെ വീടിന് മുന്നിൽ കൊണ്ടു ഉപേക്ഷിച്ച് പോയി. തൊട്ടടുത്ത ദിവസമാണ് അവർ പരാതി നൽകിയത്. ഇരയെ ആദ്യം ജതിപുർ ഹെൽത്ത് സെന്‍ററിലേക്ക് കൊണ്ടു പോയി. നിലവിൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്'. എഎസ്പി കൂട്ടിച്ചേർത്തു. നാല് പ്രതികളെയും പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അഡീഷണൽ എസ്പി വ്യക്തമാക്കി.

    യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി ജതിപുർ മണ്ഡൽ ചീഫ് വിജയ് ത്രിപാഠി അടക്കം നാലു പേരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നേതാവിനെതിരെ ലൈംഗിക ആരോപണവും കേസും ഉണ്ടായ സാഹചര്യത്തിൽ ഇയാളെ പുറത്താക്കിയതായി ബിജെപി അറിയിച്ചിട്ടുണ്ട്. കൂട്ടബലാത്സംഗ കേസിൽ പ്രതിയായ വിജയ് ത്രിപാഠിയെ ജയ്ത്പൂർ മണ്ഡൽ പ്രസിഡന്റ് സ്ഥാനത്തുനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഷാഡോൾ ജില്ലാ ബിജെപി പ്രസിഡന്റ് കമൽ പ്രതാപ് സിംഗ് പുറത്താക്കി എന്നാണ് പാർട്ടി പ്രസ്താവനയില്‍ അറിയിച്ചത്..



    'ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇത്തരം പ്രവർത്തകർക്ക് ബിജെപിയിൽ സ്ഥാനമില്ല. ഈ സ്വഭാവത്തെയും കുറ്റകൃത്യത്തെയും പാർട്ടി ശക്തമായി അപലപിക്കുന്നു. അതുകൊണ്ട് തന്നെ അച്ചടക്കനടപടി സ്വീകരിച്ച് വിജയ് ത്രിപാഠിയെ ജത്പുർ ബിജെപി പ്രസിഡന്റ് സ്ഥാനത്തുനിന്നും അംഗത്വത്തിൽ നിന്നും പുറത്താക്കുന്നു' പ്രസ്താവനയിൽ പറയുന്നു.
    Published by:Asha Sulfiker
    First published: