• HOME
  • »
  • NEWS
  • »
  • crime
  • »
  • BJP | കണ്ണൂരില്‍ കണ്ണവത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

BJP | കണ്ണൂരില്‍ കണ്ണവത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയമുണ്ടോ എന്നുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്

bjp-

bjp-

  • Last Updated :
  • Share this:
    കണ്ണൂരില്‍ ബിജെപി പ്രവർത്തകന് വെട്ടേറ്റു. കണ്ണൂർ കണ്ണവത്താണ് സംഭവം. വട്ടോളി പള്ളിയത്ത് വീട്ടിൽ പി.പ്രശാന്തിനാണ് വെട്ടേറ്റത്. അക്രമണത്തിനുള്ള കാരണം വ്യക്തമല്ല. ഇന്നലെ രാത്രിയോടെയാണ് ആക്രമണമുണ്ടായത്.

    വീട്ടിലെത്തിയ ഒരു സംഘം പ്രശാന്തിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രശാന്തിന്റെ രണ്ട് കാലിനും വെട്ടേറ്റു. ഒരു കാലിനേറ്റ വെട്ട് ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെട്ടേറ്റ് എല്ലുകൾ പൊട്ടിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

    നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് പ്രശാന്ത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ രാഷ്‌ട്രീയമുണ്ടോ എന്നുൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്.

    ബാധ ഒഴിപ്പിക്കാൻ കയ്യിൽ കർപൂരം കത്തിച്ചു; കോഴിക്കോട് സ്വദേശിയായ ട്രാൻസ് വുമണിന് നേരെ സുഹൃത്തിന്റെ ക്രൂരത


    കൊച്ചി: കോഴിക്കോട് സ്വദേശിയായ ട്രാൻസ് വുമണിന് (trans woman)നേരെയാണ് എറണാകുളം മരോട്ടിച്ചുവട്ടിലെ വീട്ടിൽ വെച്ച് കൈ വെളളയിൽ കർപ്പൂരം കത്തിച്ചുള്ള ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ  ഡിസംബർ 15 നായിരുന്നു സംഭവം. ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കൊല്ലം സ്വദേശിയും, മറ്റൊരു ട്രാൻസ് വുമണുമായ അർപ്പിത. പി. നായരാണ് കർപ്പൂരം കത്തിച്ചതെന്നാണ് പരാതി. ഈ സമയം മറ്റ് ട്രാൻസ് ജെന്റർ സുഹ്യത്തുക്കൾ  കർപ്പൂരം കത്തിക്കുന്നതിൽ നിന്നും അർപ്പിതയെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ പിൻമാർ കൂട്ടാക്കിയില്ലെന്നാണ് പരാതി.

    മരോട്ടിചുവട്ടിലെ വീട്ടിൽ ഒരുമിച്ചായിരുന്നു പൊളളലേറ്റ ട്രാൻസ് വുമണും, അർപ്പിതയും താമസിച്ച് വന്നിരുന്നത്. കൈ വെള്ളയിൽ പൊള്ളലേറ്റ് വികൃതമായിട്ടും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനും തയ്യാറായിരുന്നില്ല. താമസിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാതിരുന്നതിനാലും അർപ്പിതയുടെ ഭീഷണിമൂലവും ആരോടും പറയാതെ ദിവസങ്ങൾ കഴിഞ്ഞാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ പോളലേറ്റ ട്രാൻസ് വുമൺ ചികിത്സ തേടിയത്.

    Also Read- വാഹനാപകടത്തിൽ ഗൃഹനാഥൻ കോമയിൽ; പ്രതിയെ ഒരു വർഷത്തിനു ശേഷം അന്വേഷണത്തിൽ കണ്ടെത്തി

    കൈക്ക് നീര് വന്നതോടെയാണ് മെഡിക്കൽ കോളേജിൽ എത്തിയത്. അഞ്ച് ദിവസത്തോളം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഡോക്ടർമാർ ചോദിച്ചപ്പോൾ സ്വയം കർപ്പൂരം കത്തിച്ചെന്നാണ് അവരോടും അറിയിച്ചത്.  കഴിഞ്ഞ എതാനും ദിവസം മുൻപ് സ്വന്തമായി മറ്റൊരു വീട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്.  "ഇപ്പോൾ അവരുടെ അടുത്തല്ല താമസം. അതാണ് പരാതിപ്പെടാൻ ധൈര്യം കിട്ടിയത്". എത്ര കാലം ഇത് മറച്ചുവച്ച് നടക്കുമെന്ന് കരുതിയാണ് ഇപ്പോൾ പരാതി നൽകിയതെന്ന് ആക്രമത്തിനിരയായ യുവതി പറയുന്നു. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.‌

    ആരോപണ വിധേയയായ അർപ്പിത. പി. നായരെ ഉടൻ തന്നെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്ന് കേസ് അന്വേഷിക്കുന്ന തൃക്കാക്കര പൊലീസ് ന്യൂസ് 18 നോട് വ്യക്തമാക്കി.ട്രാൻസ്ജെൻഡർ വനിതയായി ജീവിക്കുന്ന യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് കൈവെള്ളയിൽ മാരകമായി പൊള്ളലേൽപ്പിച്ചു എന്നാണ് എഫ്. ഐ. ആറിൽ വ്യക്തമാക്കുന്നത്.
    Published by:Arun krishna
    First published: