ബിജെപി പ്രവർത്തകനെതിരെ വെടിയുതിർത്തത് തൃണമൂൽ പ്രാദേശിക നേതാവ്; പ്രകോപനമായത് ഭൂമിതർക്കമെന്ന് കൊൽക്കത്ത പൊലീസ്

ഹൗറ ജില്ലയിൽ ബിജെപി പ്രവർത്തകന് വെടിയേറ്റ സംഭവത്തിൽ പ്രതി തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവാണെന്ന് സമ്മതിച്ച് കൊൽക്കത്ത പൊലീസ്. എന്നാൽ അക്രമ കാരണം രാഷ്ട്രീയമല്ലെന്നും, ഭൂമിതർക്കമാണെന്നുമാണ് പൊലീസ് നിലപാട്. സംഭവം രാഷ്ട്രീയമാണെന്ന നിലപാടിലാണ് ബംഗാളിലെ ബിജെപി നേതൃത്വം.

News18 Malayalam | news18-malayalam
Updated: October 25, 2020, 3:31 PM IST
ബിജെപി പ്രവർത്തകനെതിരെ വെടിയുതിർത്തത് തൃണമൂൽ പ്രാദേശിക നേതാവ്; പ്രകോപനമായത് ഭൂമിതർക്കമെന്ന് കൊൽക്കത്ത പൊലീസ്
bjp-tmc
  • Share this:
കൊൽക്കത്ത; ഹൗറ ജില്ലയിൽ ബിജെപി പ്രവർത്തകന് വെടിയേറ്റ സംഭവത്തിൽ പ്രതി തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവാണെന്ന് സമ്മതിച്ച് കൊൽക്കത്ത പൊലീസ്. എന്നാൽ അക്രമ കാരണം രാഷ്ട്രീയമല്ലെന്നും, ഭൂമിതർക്കമാണെന്നുമാണ് പൊലീസ് നിലപാട്. സംഭവം രാഷ്ട്രീയമാണെന്ന നിലപാടിലാണ് ബംഗാളിലെ ബിജെപി നേതൃത്വം.

തൊഴിലാളിയായ ടിഎംസി പ്രവർത്തകന്‍റെ വീട് കൊള്ളയടിച്ചതിനെ തുടർന്നുള്ള സംഭവങ്ങളാണ് വെടിവെയ്പ്പിൽ കലാശിച്ചതെന്ന നിലപാടിലാണ് ബംഗാളിലെ സർക്കാരും പൊലീസും. എന്നാൽ ഈ വാദം ബിജെപി തള്ളിക്കളയുന്നു. നടന്നത് രാഷ്ട്രീയ അക്രമമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. സംഭവം രണ്ട് അയൽവാസികൾ തമ്മിലുള്ള ഭൂമി തർക്കത്തിന്റെയും വീടുകയറിയുള്ള അക്രമത്തിന്‍റെയും ഫലമാണെന്ന് പൊലീസ് പറയുന്നു. ബാഗ്നാൻ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ചന്ദനിലാണ് 52 കാരനായ പുഷ്പവ്യാപാരി കിങ്കർ മാജിയ്ക്കാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ടി‌എം‌സി പ്രവർത്തകനായ പരിതോഷ് മാജിയും മറ്റുചിലരും അയൽവാസിയായ കിങ്കർ മാജിയെ തടഞ്ഞു. ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിനൊടുവിലാണ് കിങ്കർ മാജിക്കുനേരെ വെടിവെയ്പ്പുണ്ടായത്. വെടി ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടി രക്ഷപ്പെട്ടു. കിങ്കർ മാജിയെ പിന്നീട് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

കിങ്കർ മാജിക്കെതിരെ പ്രതികൾ വധ ഭീഷണി മുഴക്കിയിരുന്നതായി പ്രാദേശിക ബിജെപി നേതാവ് അനുപം മല്ലിക് പറഞ്ഞു. “പ്രദേശത്ത് ബിജെപിയുടെ സ്വാധീനം വളരുകയാണ്, ഇത് അടിച്ചമർത്താനാണ് ഞങ്ങളുടെ പ്രവർത്തകനെതിരെ വെടിവച്ചത്,” അദ്ദേഹം പറഞ്ഞു. എന്നാൽ ടിഎംസിയുടെ ബാഗ്നൻ എം‌എൽ‌എ അരുണവ സെൻ ആരോപണങ്ങൾ തള്ളിക്കളഞ്ഞു, സംഭവം പഴയ ശത്രുതയുടെ തുടർച്ചയാണെന്നും രാഷ്ട്രീയ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. “കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യാൻ ഞങ്ങൾ പോലീസിനോട് അഭ്യർത്ഥിച്ചു,” അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Published by: Anuraj GR
First published: October 25, 2020, 3:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading