• HOME
  • »
  • NEWS
  • »
  • crime
  • »
  • SDPIയുടേതെന്ന് കരുതി BJP പ്രവർത്തകൻ മദ്യലഹരിയിൽ കീറിയത് പോർച്ചുഗലിന്റെ പതാക

SDPIയുടേതെന്ന് കരുതി BJP പ്രവർത്തകൻ മദ്യലഹരിയിൽ കീറിയത് പോർച്ചുഗലിന്റെ പതാക

പോർച്ചുഗലിന്റെ പതാക വലിച്ചുകീറിയതിന് പോർച്ചുഗൽ ആരാധകർ എത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു.

  • Share this:
കണ്ണൂർ: എസ്ഡിപിഐയുടെ പതാകയെന്ന് കരുതി പോർച്ചുഗലന്റെ പതാക കീറി ബിജെപി പ്രവർത്തകൻ. കണ്ണൂർ വൈദ്യരുപീടികയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇയാൾ പോർച്ചുഗലിന്റെ പതാക കീറയെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇയാള്‍ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. പോർച്ചുഗലിന്റെ പതാക വലിച്ചുകീറിയതിന് പോർച്ചുഗൽ ആരാധകർ എത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു.
Published by:Jayesh Krishnan
First published: