• HOME
  • »
  • NEWS
  • »
  • crime
  • »
  • Black magic | പ്രൊഫസറെ തുരത്താന്‍ സർവകലാശാലയിൽ കൂടോത്രം; ചത്ത കോഴിയും പൊട്ടിയ വളകളും മുടിയും കണ്ടെത്തി

Black magic | പ്രൊഫസറെ തുരത്താന്‍ സർവകലാശാലയിൽ കൂടോത്രം; ചത്ത കോഴിയും പൊട്ടിയ വളകളും മുടിയും കണ്ടെത്തി

മുറിയില്‍ നിന്ന് ചത്ത കോഴി, പ്രൊഫസറുടെ പകുതി കീറിയ ഫോട്ടോ, മഞ്ഞള്‍പ്പൊടി, മുടി, പൊട്ടിയ വളകള്‍ എന്നിവ കണ്ടെത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    മൈസൂരു: മൈസൂരിവിലെ (Mysuru) പ്രശസ്തമായ കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (KSOU) ദുർമന്ത്രവാദം നടത്തിയതായി പരാതി. യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസരുടെ ചേംബറിൽ മന്ത്രവാദം (Balck magic) നടത്തിയെന്നാണ് പരാതി.

    ഏകദേശം ആറുമാസത്തോളമായി പൂട്ടിക്കിടന്ന പ്രൊഫസറുടെ മുറിയില്‍ നിന്ന് ചത്ത കോഴി, പ്രൊഫസറുടെ പകുതി കീറിയ ഫോട്ടോ, മഞ്ഞള്‍പ്പൊടി, മുടി, പൊട്ടിയ വളകള്‍ എന്നിവ ഒരു പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. തുടർന്ന് സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍വകലാശാല ഉത്തരവിട്ടു.

    മുക്തഗംഗോത്രിയിലുള്ള കാമ്പസിലെ പ്രൊഫസറായ തേജസ്വി നവിലൂരിന്റെ മുറിയില്‍ നിന്നാണ് ഇത് കണ്ടെടുത്തത്. കട്ടിയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗില്‍ സൂക്ഷിച്ച നിലയിലാണ് ചത്ത കോഴിയെ കണ്ടെത്തിയത്. ഇതിന് അഞ്ചാറു ദിവസത്തെ പഴക്കമുണ്ടെന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    പരിശോധനക്ക് ശേഷം ക്യാമ്പസിലെ ശുചീകരണ തൊഴിലാകളെക്കൊണ്ട് മുറി വൃത്തിയാക്കിയതായി സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ വകുപ്പ് മേധാവിയില്‍ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും കെഎസ്ഒയു ഇന്‍ചാര്‍ജ് രജിസ്ട്രാര്‍ എ ഖാദര്‍ പാഷ പറഞ്ഞു.

    Also Read- 'ഞാൻ ഇപ്പോഴും മുസ്ലിമാണ്, മതം മാറാൻ ഭർത്താവ് ആവശ്യപ്പെട്ടിട്ടില്ല'; നടിയും ബിജെപി നേതാവുമായ ഖുശ്ബു

    അതേസമയം, കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നിധി കണ്ടെത്താനുള്ള മന്ത്രവാദത്തിന്റെ പേരില്‍ തനിക്ക് മുന്നില്‍ നഗ്‌നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചതും ഇതേതുടര്‍ന്ന്‌ മന്ത്രവാദി അറസ്റ്റിലായതും വാര്‍ത്തയായിരുന്നു. വീട്ടിനകത്തെ നിധി കണ്ടെത്തുന്നതിന് കുടുംബത്തിലെ ഒരു സ്ത്രീയെ നഗ്‌നയാക്കി തന്റെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തണമെന്നാണ് മന്ത്രവാദി ആവശ്യപ്പെട്ടത്.

    കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം നടന്നത്. മന്ത്രവാദി ശശികുമാര്‍, കൂട്ടാളി മോഹന്‍ അടക്കം അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷകനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം നടന്നത്. വീട്ടില്‍ സംശയകരമായ രീതിയില്‍ ചിലത് നടക്കുന്നു എന്ന് നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്ത് എത്തുകയായിരുന്നു.

    Also Read- യുവതിയുടെ ചെവിയിൽ പാമ്പു കുടുങ്ങി! പുറത്തെടുക്കാൻ പാടുപെട്ട് ഡോക്ടർ; വൈറൽ വീഡിയോ

    രണ്ടുവര്‍ഷം മുന്‍പ് ഒരു കല്യാണ ചടങ്ങിനിടെയാണ് ശശികുമാറിനെ ശ്രീനിവാസ് പരിചയപ്പെട്ടത്. തുടർന്ന് ശശികുമാര്‍ ശ്രീനിവാസിന്റെ വീട്ടില്‍ എത്തി. 75 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലാണ് ശ്രീനിവാസ് താമസിക്കുന്നത്. ശ്രീനിവാസിന്റെ വീട്ടില്‍ നിധി ഉണ്ടെന്ന് ശശികുമാര്‍ പറഞ്ഞു. ഇത് കണ്ടെത്തിയില്ലെങ്കില്‍ ദോഷമാണെന്നും മന്ത്രവാദി മുന്നറിയിപ്പ് നല്‍കി.

    നിധി കണ്ടെത്തുന്നതിന്റെ പ്രതിഫലമായി ശ്രീനിവാസ് 20,000 രൂപ ശശികുമാറിന് കൈമാറി. തുടര്‍ന്ന് പൂജക്കായി വീട്ടിലെ ഒരു മുറി തെരഞ്ഞെടുത്തു. പൂജയ്ക്കിടെ നഗ്‌നയായ സ്ത്രീ തനിക്ക് മുന്നില്‍ വന്നിരുന്നാല്‍ നിധി തനിയെ പുറത്തേയ്ക്ക് വരുമെന്നും ശശികുമാര്‍ ശ്രീനിവാസിന്റെ കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. ശ്രീനിവാസിന്റെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീയായിരിക്കണം ഇതില്‍ പങ്കെടുക്കേണ്ടതെന്നും മന്ത്രവാദി നിര്‍ദേശിച്ചിരുന്നു.

    ചടങ്ങില്‍ പങ്കെടുക്കുന്നതിന് ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒരു യുവതിയെ കണ്ടെത്തി. പൂജയില്‍ പങ്കെടുക്കുന്നതിന് 5000 രൂപയാണ് വാഗ്ദാനം ചെയ്തത്. ചടങ്ങിനിടെ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
    Published by:Naseeba TC
    First published: