• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

പട്ടാമ്പിയില്‍ 48 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു


Updated: December 21, 2018, 5:26 PM IST
പട്ടാമ്പിയില്‍ 48 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു
ഫയല്‍ ചിത്രം

Updated: December 21, 2018, 5:26 PM IST
പാലക്കാട്: പട്ടാമ്പി കൊപ്പത്ത് 48 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചു. കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടയാണ് പിടികൂടിയത്. സംഭവത്തില്‍ പുലാമന്തോളില്‍ വാടകക്ക് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി പട്ടോലേ വീട്ടില്‍ വിജയ്കുമാര്‍ (36), നാട്യമംഗലം പളളിയാലില്‍ മുഹമ്മദ് അലി (23) എന്നിവരെ കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തില്‍ അറസറ്റ് ചെയ്തു.

വെളളിയാഴ്ച രാവിലെ കൊപ്പം ടൗണില്‍ നിാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. കോയമ്പത്തൂരില്‍ നിന്നും പുലാമന്തോളിലേക്ക് കൊണ്ടു വരികയായിരുന്നു പണം. കാറിന്റെ മുന്‍ സീറ്റിലെ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണ്ണൂര്‍ ഡി.വൈ.എസ്.പി. കെ.മുരളിധന്റെ നിര്‍ദ്ദേശപ്രകാരമാണ് കൊപ്പം പോലിസ് പരിശോധന നടത്തിയത്.

Also Read:  ആലപ്പുഴയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

500 ന്റെയും 2000 ത്തിന്റെയും നോട്ടുകളാണ് പിടിച്ചെടുത്ത്. പ്രതികളെ പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പരിശോധന സംഘത്തില്‍ എസ്.ഐക്ക് പുറമേ അഡിഷണല്‍ എസ്.ഐ.രാമകൃഷ്ണന്‍, എ.എസ്.ഐ. അരവിന്ദാക്ഷന്‍, എസ്.സി.പി.ഒ. രാജേഷ്, സി.പി.ഒ.മാരായ റിനുമോഹന്‍, കലാധരന്‍, ശിവദാസ്, ഉണ്ണികൃഷ്ണന്‍, റൈജു, വനിത സി.പി.ഒ.സജിത എന്നിവരും ഉണ്ടായിരുന്നു.

First published: December 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...