മലപ്പുറം: പുതുവത്സര ദിനത്തിൽ പെരിന്തൽമണ്ണ പൊലീസ് നടത്തിയത് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴൽപ്പണ വേട്ട. രേഖകൾ ഇല്ലാതെ കടത്താൻ ശ്രമിച്ച4.60 കോടി രൂപ ആണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. പെരിന്തൽമണ്ണ എസ് ഐയും സംഘവും നടത്തിയ വാഹന പരിശോധനയിൽ KA-05-MW-9386 നമ്പർ കാറിൽ നിന്നാണ് പണം പിടികൂടിയത്.
വാഹനത്തിന്റെ മുൻ സീറ്റുകൾക്കു അടിയിൽ നിർമിച്ച രഹസ്യ അറയിൽ ആയിരുന്നു പണംസൂക്ഷിച്ചിരുന്നത് . കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുക ആയിരുന്നു പണം.
Also Read- മലപ്പുറത്ത് 4.6 കോടി രൂപയുടെ കുഴൽപ്പണം കാറിൽ ഒളിപ്പിച്ചു കടത്താന്‍ രണ്ടുപേർ അറസ്റ്റിൽ
താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവർ ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ ആണ് അങ്ങാടിപ്പുറത്തു വച്ച് പോലീസ് വാഹനപരിശോധനക്കിടെ പണം പിടികൂടിയത്.
പണം കോടതിയിൽ ഹാജരാക്കി പോലീസ് തുടർ നടപടികൾ സ്വീകരിക്കും.സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴൽ പണ വേട്ട ആണ് ഇത്. മുൻപ് വളാഞ്ചേരിയിൽ വച്ച് 4.40 കോടി രൂപ ആണ് അന്ന് പൊലീസ് പിടികൂടിയത്. 2022മാർച്ചിലായിരുന്നു കുഴൽപണം പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.