നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 24 ലക്ഷം രൂപയുടെ കുഴൽപ്പണം; മഹാരാഷ്ട്ര സ്വദേശി കോഴിക്കോട് പിടിയിൽ

  24 ലക്ഷം രൂപയുടെ കുഴൽപ്പണം; മഹാരാഷ്ട്ര സ്വദേശി കോഴിക്കോട് പിടിയിൽ

  വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം

  മഹാരാഷ്ട്ര സ്വദേശി പിടിയിൽ

  മഹാരാഷ്ട്ര സ്വദേശി പിടിയിൽ

  • Share this:
  ‌കോഴിക്കോട്: മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 24 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശി പിടിയില്‍. സായാഗി എന്നയാളാണ് പിടിയിലായത്. ഇയാൾ ട്രെയിൻ വഴി പണം കടത്തുന്ന കുഴല്‍പണ സംഘത്തിലെ കണ്ണിയാണെന്ന്  കോഴിക്കോട് റെയില്‍വെ പോലീസിന്റെ നിഗമനം.

  വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. മുംബെയില്‍  നിന്ന്  മംഗലാപുരം വഴി ഷൊര്‍ണ്ണുരിലെത്തിക്കാനായിരുന്നു നിർദേശമെന്ന് പിടിയിലായ മഹാരാഷ്ട്ര സ്വദേശി  സായാഗി പോലീസിനോട്‌  പറഞ്ഞു.

  ALSO READ: തലശ്ശേരിയിൽ കുഴൽ പണം തട്ടിയ കേസ്; വാദി പ്രതിയായി

  സ്വര്‍ണ്ണം വിറ്റുകിട്ടിയ പണമെന്നാണ്  പോലിസിന് നല്‍കിയ മൊഴി. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനുള്ള രേഖകളൊന്നും സമര്‍പ്പിക്കാനായില്ല. രാവിലെ പരശുറാം എക്സ്പ്രസില്‍ നിന്നാണ്  സായാഗി പിടിയിലായത്.

  സായാഗി കുഴല്‍പ്പണ സംഘത്തിലെ  ഒരു സഹായി മാത്രമെന്നാണ് പോലീസ് നിഗമനം. പിടിയിലായ ശേഷവും നിരവധി പേർ ഫോണില്‍ വിളിച്ചിട്ടുണ്ട്.  ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കോഴിക്കോട് റെയില്‍വെ പോലീസിനാണ് അന്വേഷണ ചുമതല.
  Published by:Gowthamy GG
  First published:
  )}