• HOME
  • »
  • NEWS
  • »
  • crime
  • »
  • മഞ്ചേശ്വരത്ത് ബസില്‍ കടത്താന്‍ ശ്രമിച്ച 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മഞ്ചേശ്വരത്ത് ബസില്‍ കടത്താന്‍ ശ്രമിച്ച 36 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോകുന്ന കര്‍ണാടക ട്രാൻസ്പോര്‍ട്ട് ബസില്‍ നിന്നാണ് 36,47,000 രൂപ പിടികൂടിയത്.

  • Last Updated :
  • Share this:
    കാസര്‍കോട്  മ‍ഞ്ചേശ്വരത്ത് ബസില്‍ കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണം പിടികൂടി. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ കടത്താന്‍ ശ്രമിച്ച 36 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയത്. മംഗലാപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പോകുന്ന കര്‍ണാടക ട്രാൻസ്പോര്‍ട്ട് ബസില്‍ നിന്നാണ് 36,47,000 രൂപ പിടികൂടിയത്.

    സംഭവത്തില്‍ മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. നേരത്തേയും ഇയാൾ രേഖകളില്ലാതെ പണം കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. ഇത് നാലാം തവണയാണ് ഇത്തരത്തില്‍ കാസര്‍കോട്ടേക്ക് പണം കടത്തിയതെന്നും ഇയാള്‍ വെളിപ്പെടുത്തി.

    കോഴിക്കോട് സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി; വധഭീഷണിയെന്ന് ബന്ധുക്കള്‍


    കോഴിക്കോട് പെരുവണ്ണമുഴിയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഇക്കഴിഞ്ഞ മെയ് 13ന് ദുബായില്‍  നിന്ന് നാട്ടിലെത്തിയ പെരുവണ്ണമുഴി സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    ഇർഷാദ് സ്വർണ്ണവുമായി രക്ഷപ്പെട്ടെന്ന് പറഞ്ഞ് ഭീഷണി സന്ദേശം പതിവാണെന്ന് വീട്ടുകാർ പറഞ്ഞു.  ഇർഷാദിനെ നിലത്ത് കെട്ടിയിട്ട നിലയിലുള്ള ഫോട്ടോ ബന്ധുക്കൾക്ക് സ്വര്‍ണക്കടത്ത് സംഘം അയച്ചു കൊടുത്തിട്ടുണ്ട്. സംഘം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
    Published by:Arun krishna
    First published: