• HOME
  • »
  • NEWS
  • »
  • crime
  • »
  • ShamnaKasimവിവാഹ തട്ടിപ്പ്: കാഴ്ചവെച്ചത് സിനിമയെ വെല്ലും അഭിനയം; തങ്ങള്‍ കുടുംബത്തിലെ ആലോചനയെന്ന് ധരിപ്പിച്ചു: ഷംനയുടെ കുടുംബം

ShamnaKasimവിവാഹ തട്ടിപ്പ്: കാഴ്ചവെച്ചത് സിനിമയെ വെല്ലും അഭിനയം; തങ്ങള്‍ കുടുംബത്തിലെ ആലോചനയെന്ന് ധരിപ്പിച്ചു: ഷംനയുടെ കുടുംബം

വരന്റേതെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം കൈമാറിയത് സുമുഖനായ ടിക് ടോക് താരത്തിന്റെ ചിത്രങ്ങൾ.

shamna

shamna

  • Last Updated :
  • Share this:
ഷംന കാസിമിന് വിവാഹ ആലോചനയുമായി എത്തിയ തട്ടിപ്പ് സംഘം കാഴ്ചവച്ചത്  സിനിമയെ വെല്ലുന്ന അഭിനയമാണെന്ന് ഷംനയുടെ കുടുംബം. പാണക്കാട് തങ്ങളുടെ കുടുംബത്തിൽ നിന്നുള്ള വിവാഹാലോചന ആണെന്നാണ് വീട്ടുകാരെ ആദ്യം ധരിപ്പിച്ചത്. വരൻ്റെ നിരവധി ഫോട്ടോകളും ഷംനയ്ക്ക് കൈമാറിയിരുന്നതായി ഷംനയുടെ അമ്മ റൗലബി പറഞ്ഞു.

സുമുഖനായ ഒരു ടിക്ടോക് താരത്തിൻ്റെ ഫോട്ടോകളാണ് കൈമാറിയിരുന്നത്. വമ്പൻ മാളികകളും നിരവധി വാഹനങ്ങളും സ്വന്തമായുളള കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനാണ് പയ്യനെന്നും ഇവർ വിശ്വസിപ്പിച്ചു. വരൻ്റെ വാപ്പയാണെന്നും ഉമ്മയാണെന്നും സഹോദരിയാണെന്നും വിശ്വസിപ്പിച്ച് പലരും ദിവസേന  വീട്ടുകാരെയും ഷംനയെയും വിളിക്കാറുണ്ടായിരുന്നു.

കഴിഞ്ഞ മൂന്നാം തിയതി വരൻ നേരിട്ട് എറണാകുളത്തെ വീട്ടിലെത്തി ഷംനയെ കാണുമെന്ന് അറിയിച്ചു. എന്നാൽ അന്ന് രാവിലെ ഒരു ബന്ധു മരിച്ചതിനാൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പകരം ബന്ധുക്കൾ വരുമെന്ന് പറഞ്ഞു.
You may also like:GOOD NEWS|കല്യാണ ദിവസം കോവിഡ് രോഗികൾക്ക് 50 കിടക്കകൾ നൽകി ദമ്പതികൾ; സ്നേഹം പങ്കുവെച്ച് ട്വിറ്റർ
[PHOTO]
Viral video|'ഇന്നത്തെ പണി കഴിഞ്ഞു'; ലോക്ക്ഡൗണിൽ നവാസുദ്ദീൻ സിദ്ദിഖിയുടെ പണി ഇതാണ്
[NEWS]
പാക് തലസ്ഥാനത്ത് ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയുന്നു; ശ്മശാനത്തിനും സ്ഥലം നൽകി
[NEWS]


വൈകിട്ട്  ബന്ധുക്കൾ എന്ന് പറഞ്ഞെത്തിയവരോട് വരൻ വീഡിയോ കോളിൽ വരണമെന്ന് ഷംന ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതിരുന്നതോടെ വീട്ടുകാർക്ക് സംശയമായി. അമ്മ റൗലബി ദേഷ്യപ്പെട്ട് സംസാരിച്ചതോടെ തട്ടിപ്പ് സംഘം സ്ഥലം വിട്ടു.



അതിന് ശേഷമാണ് ഷംന കാസിമിനെ വിളിച്ച് സംഘത്തിലെ ഒരാൾ പണം ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. തുടർന്നാണ് ഷംനയുടെ മാതാവ് റൗലബി പൊലീസിൽ പരാതി നൽകിയത്.

പിന്നീട് നടത്തിയ അന്വേഷണത്തിൽ പാണക്കാട് തങ്ങളുടെ കുടുംബത്തിൽ ഇങ്ങനെ ഒരാൾ ഇല്ലെന്ന് ബോധ്യമായി. പടത്തിൽ കണ്ട ടിക് ടോക് താരത്തെയും അവസാനം കണ്ടെത്തി. പക്ഷേ അയാൾ ഈ കഥയൊന്നും അറിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് എന്ത് സഹായവും ചെയ്ത് നൽകാമെന്ന് ടിക് ടോക് താരം ഉറപ്പു നൽകിയിട്ടുണ്ടെന്നും റൗലബി പറഞ്ഞു.
First published: