• HOME
  • »
  • NEWS
  • »
  • crime
  • »
  • വീടിനു നേരെ കല്ലേറ്, നഗ്നത കാട്ടൽ; കോഴിക്കോട്ടുകാരെ വിറപ്പിച്ച ബ്ലാക്ക്മാനെ വലയിലാക്കി പൊലീസ്

വീടിനു നേരെ കല്ലേറ്, നഗ്നത കാട്ടൽ; കോഴിക്കോട്ടുകാരെ വിറപ്പിച്ച ബ്ലാക്ക്മാനെ വലയിലാക്കി പൊലീസ്

വിവസ്ത്രനായാണ് പ്രതി പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളിലും ഇതു വ്യക്തമാണ്.

ബ്ലാക്ക് മാൻ

ബ്ലാക്ക് മാൻ

  • Last Updated :
  • Share this:
    കോഴിക്കോട്: രാത്രികാലങ്ങളിൽ വീടുകൾക്കു നേരെ കല്ലെറിഞ്ഞും നഗ്നതാ പ്രദർശനം നടത്തിയും കോഴിക്കോടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക് മാൻ പിടിയിൽ. തലശേരി സ്വദേശി അജ്മലാണ് പൊലീസിന്റെ വലയിലായത്. കഴിഞ്ഞ ഒറാഴ്ചയായി നഗരത്തിലെ പതിനെട്ടിടങ്ങളില്‍ അതിക്രമ കാട്ടിയത് താനാണെന്ന് അജ്മല്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
    TRENDING:ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത് സുരക്ഷയ്ക്കും ദുരന്ത പ്രതിരോധന പ്രവർത്തനങ്ങൾക്കും വേണ്ടി; മുഖ്യമന്ത്രി [NEWS]ഹെലികോപ്റ്റര്‍ വാങ്ങിയത് സുരക്ഷയ്‌ക്കെന്ന മുഖ്യമന്ത്രിയുടെ വാദം അപഹാസ്യം: മുല്ലപ്പള്ളി [NEWS]കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി; രാജിവച്ചത് 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേർ [NEWS]
    സ്ത്രീകള്‍ക്കു മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നതാണ് ബ്ലാക്ക് മാന്റെ ഇഷ്ടവിനോദം. നാട്ടുകാര്‍ പിന്നാലെയെത്തുമ്പോൾ കല്ലെറിഞ്ഞാണ് ഇയാൾ രക്ഷപ്പെടാറുള്ളത്.

    നേരത്തെ ഒരു പീ‍ഡന കേസിലും ഇയാൾ ജയിലിലായിരുന്നു. കോവിഡിനെ തുടർന്നാണ് ഇയാളെ ജയിലിൽ നിന്നും മോചിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാളെ കസബ പൊലീസ് സാഹസികമായി പിടികൂടിയത്.

    വിവസ്ത്രനായാണ് പ്രതി പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളിലും ഇതു വ്യക്തമാണ്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വച്ചാണ് പ്രതി പിടിയിലായത്.

    Published by:Aneesh Anirudhan
    First published: