കോഴിക്കോട് കാഴ്ചപരിമിതിയുളള വ്യക്തിയില്‍ നിന്ന് 20,000 രൂപയും ഫോണും കവര്‍ന്നു. കാസര്‍കോട് സ്വദേശി അബ്ദുല്‍ അസീസാണ് കവര്‍ച്ചയ്ക്കിരയായത്. ബസില്‍ കയറാന്‍ സഹായിക്കാമെന്ന വ്യാജേന ഒപ്പം കൂടിയ ആളാണ് പണവും ഫോണും തട്ടിയെടുത്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
24 തിയതി വൈകിട്ട് 4 മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടന്നത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് വര്‍ഷങ്ങളായി കോഴിക്കോട് അത്തര്‍ കച്ചവടം നടത്തുന്നയാളാണ് . കച്ചവടത്തിനായി നഗരത്തിലെത്തിയോപ്പോള്‍ ബസ് കയറാന്‍ സഹായിക്കാമെന്ന വ്യാജേന മോഷ്ടാവ് അബ്ദുള്‍ അസീസിനൊപ്പം കൂടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോഡ് മുറിച്ചുകടക്കുകയും തിരില്ലാത്ത സ്ഥലത്ത് വെച്ച് പണവും ഫോണും കവരുകയായിരുന്നു. വില്‍ക്കാനെത്തിച്ച അത്തറും മോഷ്ടാവ് കൊണ്ടുപോയി.
Also Read- അങ്കണവാടി ഇടിഞ്ഞു വീണ് കുഞ്ഞിന് പരിക്കേറ്റ സംഭവം; വീഴ്ച ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ കളക്ടർ
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈലിന്‍റെ ടവര്‍ ലോക്കെഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
പട്ടാപ്പകല്‍ ടൗണില്‍നിന്ന് കാണിക്ക വഞ്ചി ചാക്കിലാക്കി കടന്നു; CCTV ക്യാമറയില്‍ ദൃശ്യങ്ങള്‍
കൊല്ലം: പട്ടാപ്പകല്‍ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി ചാക്കിലാക്കി മോഷ്ടാവ് കടന്നു. ശനിയാഴ്ചയായിരുന്നു മാടന്‍ കാവിലെ കാണിക്ക വഞ്ചി മോഷ്ടിച്ചത്. ജീവനക്കാന്‍ സമീപത്തെ കടയിലേക്ക് പോയ സമയത്തായിരുന്നു മോഷണം. ആയൂര്‍ ടൗണില്‍ കൊട്ടാരക്കര റോഡിനോടു ചേര്‍ന്നാണ് കാവ്. പ്ലാസ്റ്റിക് ചാക്കുാമായി എത്തിയ മോഷ്ടാവ് കാണിക്ക വഞ്ചിയായ സ്റ്റീല്‍ കുടം ചാക്കിലാക്കി കൊണ്ടു പോയത്.
Also Read- ആറുവയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചു; പിതാവ് പിടിയില്‍; അമ്മാവനെ തിരയുന്നു
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ചു. വഞ്ചിയുമായി ഇയാള്‍ ടൗണ്‍ ഭാഗത്തേക്കു നടന്നു പോകുന്നതായാണു കണ്ടത്. ജീവനക്കാരന്‍ പുറത്തേക്കു പോകുന്ന സമയം മനസ്സിലാക്കി ആരുടെയും ശ്രദ്ധയില്‍ പെടാതെ വിദഗ്ധമായാണു വഞ്ചിയുമായി കടന്നത്.
ജീവനക്കാരന്‍ തിരികെ എത്തിയപ്പോള്‍ വഞ്ചി കാണാഞ്ഞതിനെ തുടര്‍ന്ന് ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഒന്നര മാസം കൂടുമ്പോഴാണ് സാധാരണ കാണിക്ക വഞ്ചി തുറക്കാറുള്ളത്.
കോതമംഗലത്ത് ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ച് കൊന്നു (Murder). മനേക്കുടി വീട്ടിൽ
സാജു (60)വിനെയാണ് ഭാര്യ ഏല്യാമ്മ കമ്പി കൊണ്ട് തലക്കടിച്ച് കൊന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ഏല്യാമ്മ സാജുവിനെ തലക്കടിച്ച് കൊന്നത്.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന സാജുവിനെയാണ് കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കോട്ടപ്പടി പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഏല്യാമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സാജു മദ്യപിച്ച് നിരന്തരം ഏല്യാമ്മയെ ഉപദ്രവിക്കുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഏല്യാമ്മയെ ഇതിന് മുൻപ് സാജു മർദ്ദിച്ചതിനെ തുടർന്ന് ഇയാൾക്ക് എതിരെ കോട്ടപ്പടി സ്റ്റേഷനിൽ കേസ് ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.