കൊച്ചി: കൊച്ചിയില്‍ വീണ്ടും ബ്ലൂഫിലിം ബ്ലാക് മെയിലിംഗ്. നഗ്നദൃശ്യം പകര്‍ത്തി വിദേശ വ്യവസായിയില്‍ നിന്ന് 50ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതി അടക്കം നാലുപേര്‍ പിടിയിലായി. വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്. ഫോർട്ട് കൊച്ചി സ്വദേശിനി ആയ യുവതിയുടെ നേതൃത്വത്തിൽ ആണ് ബ്ലാക്മെയ്ലിംഗ് നടന്നത്. കണ്ണൂർ സ്വദേശികളായ അസ്കർ, സവാദ്, ഷെരീഫ്, ഫോർട്ടുകൊച്ചി സ്വദേശിനി മേരി വർഗീസ് എന്നിവരാണ് പിടിയിലായത്. Also Read- 'അരൂരും കോന്നിയിലും ഈഴവ സ്ഥാനാർഥി വേണമെന്ന് നിർബന്ധമില്ല'; ഹിന്ദുവാകണമെന്ന് വെള്ളാപ്പള്ളി
ബ്ലൂ ബ്ലാക്ക് മെയിലിംഗ് നടത്തി സംഘം വ്യവസായിയിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തതായി തെളിഞ്ഞു. കൂടുതൽ പണം ആവശ്യപ്പെട്ടതോടെ വ്യവസായി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ സംഘം കൂടുതൽ പേരെ ബ്ലാക്മെയ്ലിംഗ് ചെയ്ത് പണം തട്ടിയതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.