• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകിയില്ല; നാലു പേർ അറസ്റ്റിൽ


Updated: August 19, 2018, 12:00 PM IST
രക്ഷാപ്രവർത്തനത്തിന് ബോട്ട് നൽകിയില്ല; നാലു പേർ അറസ്റ്റിൽ

Updated: August 19, 2018, 12:00 PM IST
ആലപ്പുഴ:  രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുടമകളെ അറസ്റ്റ്‌ചെയ്തു. രക്ഷാപ്രവർത്തനത്തിന് ബോട്ട് വിട്ടു നൽകാത്ത അഞ്ചു പേരിൽ നാലുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ലേക്ക്സ് ആന്റ് ലഗൂൺസ് ബോട്ടിന്റെ ഉടമ സക്കറിയ ചെറിയാൻ, റെയിൻബോസ് ഉടമ സാലി, കോസി ഉടമ കുര്യൻ, ആൽബിൻ ഉടമ വർഗീസ് സോണി എന്നിവരാണ് അറസ്റ്റിലായത്. തേജസ് ബോട്ടിന്റെ ഉടമ സിബിയെ ഉടൻ അറസ്റ്റു ചെയ്യും.

കളക്ടറുടെ ചേമ്പറിൽ ചേർന്ന അവലോകന യോഗത്തിൽ ബോട്ട് വിട്ടുനൽകാത്തവരെ അറസ്റ്റു ചെയ്യാൻ മന്ത്രി ജി .സുധാകരൻ നിർദ്ദേശിച്ചിരുന്നു.  ബോട്ട് ഡ്രൈവർമാരിൽ പലരും അനധികൃതമായി ലൈസൻസ് വാങ്ങിയതാണെന്ന പരാതി അടിയന്തരമായി പരിശോധിക്കാൻ പോർട്ട് ഓഫീസറോട് നിർദ്ദേശിച്ചിട്ടുമുണ്ട്.

രക്ഷാപ്രവർത്തനവുമായി സഹകരിക്കാത്ത ബോട്ടുഡ്രൈവർമാരുടെ ലൈസൻസ് അടിയന്തരമായി സസ്പെൻഡ് ചെയ്യാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ബോട്ട് ഗതാഗതത്തിന്റെ ചുമതലയുള്ള പോർട്ട് സർവയർ ഉത്തരവാദിത്തം ശരിയായി വിനിയോഗിച്ചില്ലെന്നും മന്ത്രി യോഗത്തിൽ വിലയിരുത്തി. പോർട്ട് ഓഫീസറെ വിളിച്ചുവരുത്തിയ മന്ത്രി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചു. ഇക്കാര്യം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യാനും മന്ത്രി ജില്ല കളക്ടറെ ചുമതലപ്പെടുത്തി.
First published: August 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍