• HOME
 • »
 • NEWS
 • »
 • crime
 • »
 • വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ്

വാഹനം കയറ്റി നുറുക്കി 75കാരന്റെ മൃതദേഹം; റോഡരികിൽ നിന്ന് എല്ലിൻ കഷണം കണ്ടെടുത്ത് പൊലീസ്

ഹൈവേയിലെ ഈ ഭാഗത്ത് വൈദ്യതി വിളക്കുകളില്ല. മൃതദേഹത്തിൽ നിരവധി വാഹനങ്ങളാണ് കയറിയിറങ്ങിയത്.

Crime

Crime

 • Last Updated :
 • Share this:
  റാവ: എന്തൊക്കെ സംഭവിച്ചാലും ഒരു മൃതദേഹത്തിന് അൽപം ആദരവ് നൽകണമെന്നാണ് പറയുന്നത്. എന്നാൽ, മധ്യപ്രദേശിലെ റാവ ജില്ലയിൽ നിന്നുള്ള വാർത്തകൾ കേട്ടാൽ നടുക്കം തോന്നും. 75 വയസുള്ള വൃദ്ധന്റെ മൃതദേഹം നിരവധി തവണയാണ് വാഹനങ്ങൾ കയറ്റിയിറക്കി ചതച്ചരച്ചിരിക്കുന്നത്. വാഹനങ്ങൾ നിരന്തരമായി കയറിയിറങ്ങിയതു മൂലം റോഡിൽ അൽപം എല്ലിൻ കഷണങ്ങളും വസ്ത്രങ്ങളും മാത്രമാണ് ലഭിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം.

  അത്രമയേറെ ക്രൂരമായാണ് വൃദ്ധനായ ഒരു മനുഷ്യൻ ഈ ലോകത്ത് നിന്ന് ജീവൻ വെടിഞ്ഞത്. മധ്യപ്രദേശിലെ റാവ ജില്ലയിലാണ് സംഭവം. മരണമടഞ്ഞ മനുഷ്യന്റെ വസ്ത്രം റോഡിൽ കിടക്കുന്നത് കണ്ട് യാത്രക്കാരനായ ഒരാളാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്.

  തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസിന് ചില എല്ലിൻ കഷണങ്ങൾ റോഡിൽ നിന്ന് ലഭിച്ചു. കുറച്ച് ദൂരെയായി മനുഷ്യ ശരീരത്തിന്റെ അസ്ഥികൾ മാത്രമാണ് പൊലീസ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
  വിവാഹാഭ്യാര്‍ത്ഥന നിരസിച്ചു; 21കാരിയെ ഓടുന്ന ട്രെയിനിന് മുന്നിൽ തള്ളി യുവാവ്
  എഴുപത്തിയഞ്ച് വയസുള്ള സമ്പത് ലാലിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചർഹതിലുള്ള മകളെ കാണാൻ പോയത് ആയിരുന്നു സമ്പത് ലാൽ. എന്നാൽ, സമ്പത് ലാൽ വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് കുടുംബം ഇയാളെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകുകയായിരുന്നു.

  ആളെ തിരിച്ചറിയുന്നതിനു വേണ്ടി ഹൈവേയിൽ നിന്ന് കണ്ടെത്തിയ വസ്ത്രങ്ങളും മറ്റം കുടുംബാംഗങ്ങളെ പൊലീസ് കാണിച്ചു. ഇതിൽ നിന്നാണ് കുടുംബാംഗങ്ങൾ മരിച്ചത് സമ്പത് ലാൽ ആണെന്ന് തിരിച്ചറിഞ്ഞത്. ഹൈവേയിലെ ഈ ഭാഗത്ത് വൈദ്യതി വിളക്കുകളില്ല. മൃതദേഹത്തിൽ നിരവധി വാഹനങ്ങളാണ് കയറിയിറങ്ങിയത്.

  ഇതിനിടെ, മറ്റൊരു സംഭവത്തിൽ വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം നടന്നു. മുംബൈ ഖർ റെയിൽവെ സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആണ് സംഭവം. 21കാരിയായ യുവതിയെ ഓടുന്ന ട്രെയിനിന് അരികിലേക്ക് യുവാവ് തള്ളിയിടാൻ ശ്രമിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങളും ഇതിനോടകം വൈറലായി. സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  ജയമാധവന്റേത് കൊലപാതകം; കൂടത്തിൽ കേസിൽ നിർണായക വഴിത്തിരിവ്
  സംഭവത്തിൽ വഡാല സ്വദേശി സുമേധ് ജാദവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യം നടത്തിയ ശേഷം സ്ഥലത്തു നിന്ന് കടന്നു കളഞ്ഞ സുമേധിനെ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് കുടുക്കുകയായിരുന്നു. പൊലീസ് പറയുന്നത് അനുസരിച്ച് യുവതിയും പ്രതിയും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി അറിയുന്നവരാണ്. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇവർ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ സുമേധ് മദ്യത്തിന് അടിമയാണെന്ന് മനസിലാക്കിയതോടെ യുവതി ഇയാളിൽ നിന്നും അകലുകയായിരുന്നു. പക്ഷേ, സുമേധ് ഇവരെ പിന്തുടർന്ന് ശല്യം ചെയ്യാൻ ആരംഭിക്കുകയായിരുന്നു എന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയ് ചൗഗുലെ അറിയിച്ചത്. ഇയാൾക്കെതിരെ പല തവണ പരാതി നൽകിയിരുന്നുവെങ്കിലും പിന്തുടർന്ന് ശല്യം ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നില്ല എന്നും ആരോപണമുണ്ട്.

  സംഭവം നടന്ന ദിവസവും യുവതിയെ പിന്തുടർന്നാണ് ഇയാൾ ഖര്‍ സ്റ്റേഷനിലെത്തിയത്. വൈകിട്ടോടെ അന്ധേരിയിൽ നിന്നും ട്രെയിനിൽ കയറിയ യുവതിക്കൊപ്പം ഇയാളും അതേ ട്രെയിനിലുണ്ടായിരുന്നു. സ്റ്റേഷനിലിറങ്ങിയ യുവതി സഹായത്തിനായി അമ്മയെ വിളിച്ചു വരുത്തിയിരുന്നു. അമ്മയും മകളും ഒരുമിച്ച് പോകുന്നത് കണ്ടിട്ടും സുമേധ് വീണ്ടും ഇവരെ പിന്തുടർന്നു. തുടര്‍ന്ന് യുവതിക്ക് സമീപമെത്തി തനിക്കൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. ഓടിപ്പോയി വിവാഹം ചെയ്യാമെന്ന ഇയാളുടെ ആവശ്യം യുവതി നിരസിച്ചതോടെ സുമേധ് ആത്മഹത്യ ഭീഷണി മുഴക്കി. ട്രെയിനിന് മുന്നിലേക്ക് ഓടാൻ ശ്രമിക്കുകയും ചെയ്തു. പെട്ടെന്ന് മടങ്ങി വന്നായിരുന്നു ആക്രമണം.
  Published by:Joys Joy
  First published: