വാറ്റ് ചാരായം കുടിച്ചിട്ട് പണം നൽകിയില്ല; പേപ്പാറയിൽ മധ്യവയസ്കനെ തല്ലിക്കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതി പിടിയിൽ
കഴിഞ്ഞ ഞായറാഴ്ചയാണ് പേപ്പാറയിലെ താജുദീന്റെ വീട്ടിൽ വാറ്റ്ചാരായം കുടിക്കാൻ എത്തിയത്.

താജുദീൻ
- News18 Malayalam
- Last Updated: November 30, 2020, 9:21 AM IST
തിരുവനന്തപുരം: പേപ്പാറയിൽ മധ്യവയസ്കനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട കേസിൽ പ്രതി പിടിയിൽ. പേപ്പാറ സ്വദേശി താജുദീനെ കാട്ടിൽ നിന്നാണ് വിതുര പൊലീസ് പിടികൂടിയത്. മീനാങ്കൽ സ്വദേശി മാധവനെയാണ് കൊന്ന് കുഴിച്ചിട്ടത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായ് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് പേപ്പാറയിലെ താജുദീന്റെ വീട്ടിൽ വാറ്റ്ചാരായം കുടിക്കാൻ എത്തിയത്. താജുദീൻ വീട്ടിൽ രഹസ്യമായി വാറ്റ് ചാരായം വിറ്റിരുന്നു. മദ്യം കുടിച്ച ശേഷം പണം ഇല്ലെന്ന് മാധവൻ പറഞ്ഞു. ഇതോടെ രണ്ട് പേരും തമ്മിൽ തർക്കമായി. തലയ്ക്ക് അടിയേറ്റ മാധവൻ ബോധരഹിതനായി. രാത്രി ബോധം വന്ന ശേഷം നിലവിളിച്ച മാധവനെ വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയ ശേഷം വീണ്ടും തടി കൊണ്ട് അടിച്ചു. മരിച്ച മാധവന്റെ മൃതദേഹം ഒരു ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷമാണ് മുറിയിൽ കുഴിയെടുത്ത് കുഴിച്ചിട്ടത്. തുടർന്ന് ഒളിവിൽ പോയി.
വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനാൽ ശനിയാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിയ്ക്കെത്തിയവരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൈയ്യും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
കൊല്ലപ്പെട്ട മാധവനും ക്രിമിനൽ കേസ് പ്രതിയാണ്. സ്ത്രീയെ മർദ്ധിച്ച കേസിൽ പ്രതിയായ മാധവൻ ഒളിവിലായിരുന്നു. താജുദീന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
You may also like:50 വീടുകൾ, 20 ആഡംബര കാറുകൾ, കുടിക്കുന്നത് 29 കോടിയുടെ വൈൻ; കഞ്ചാവ് വിറ്റ് ശതകോടീശ്വരനായ യുവാവിന്റെ ജീവിതം ഇങ്ങനെ
ഒറ്റപ്പെട്ട വീടാണ് താജുദീന്റെത്. മാതാപിതാക്കൾ നേരത്തെ മരിച്ചതിനാൽ ഒറ്റയ്ക്കായിരുന്നു താമസം. അടിപിടിയും, മദ്യപിച്ച് ബഹളം വയ്ക്കുന്നതും വീട്ടിൽ പതിവായിരുന്നതിനാൽ കഴിഞ്ഞ ദിവസം ശബ്ദം കേട്ടപ്പോഴും നാട്ടുകാർ ഇടപെട്ടില്ല.
തിരുവനന്തപുരം റൂറൽ എസ്പി ഡി അശോകന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ ഉമേഷ് കുമാർ, സിഐ ശ്രീജിത്ത് എസ്ഐ സുധീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് പേപ്പാറയിലെ താജുദീന്റെ വീട്ടിൽ വാറ്റ്ചാരായം കുടിക്കാൻ എത്തിയത്. താജുദീൻ വീട്ടിൽ രഹസ്യമായി വാറ്റ് ചാരായം വിറ്റിരുന്നു. മദ്യം കുടിച്ച ശേഷം പണം ഇല്ലെന്ന് മാധവൻ പറഞ്ഞു. ഇതോടെ രണ്ട് പേരും തമ്മിൽ തർക്കമായി. തലയ്ക്ക് അടിയേറ്റ മാധവൻ ബോധരഹിതനായി.