• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് കൊടുവള്ളിയിൽ വയോധികന്റെ മൃതദേഹം കുളത്തിൽ കഴുത്തറുത്ത നിലയിൽ

കോഴിക്കോട് കൊടുവള്ളിയിൽ വയോധികന്റെ മൃതദേഹം കുളത്തിൽ കഴുത്തറുത്ത നിലയിൽ

പൊതു കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    കോഴിക്കോട്: കൊടുവള്ളി എളേറ്റില്‍ വയോധികന്റെ മൃതദേഹം കുളത്തിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. എളേറ്റില്‍ പൂവത്തിങ്ങല്‍ പുലിവലത്തില്‍ ചെറിയ ആലി (63) ആണ് മരിച്ചത്. എളേറ്റില്‍ ഞേളിക്കുന്നുമ്മല്‍ പൊതു കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

    പ്രദേശവാസി കുളിക്കാനെത്തിയപ്പോള്‍ കുളക്കരയില്‍ ടോര്‍ച്ച്, കത്തി, ചെരുപ്പ് എന്നിവ കണ്ടു. തുടര്‍ന്നാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. നരിക്കുനിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് മരിച്ചത് പ്രദേശവാസിയായ ആലിയാണെന്ന് തിരിച്ചറിഞ്ഞത്. കൊടുവള്ളി പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാളം വിദഗ്ധരും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

    Also Read- ‘ഭക്ഷണത്തിലെ റബര്‍ ബാന്‍ഡ് തൊണ്ടയില്‍ കുടുങ്ങി കുട്ടി ആശുപത്രിയിൽ’; ഹോട്ടല്‍ ഉടമകളിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ

    ചെരുപ്പില്‍ നിന്ന് മണം പിടിച്ച പോലീസ് നായ ആലിയുടെ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് ഓടിയത്. കത്തി വീട്ടിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടുവള്ളി എസ് ഐ അനൂപിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.

    Published by:Naseeba TC
    First published: